ഫെബ്രുവരി മാസത്തില്‍ മികച്ച മുന്നേറ്റം നടത്തി മരുന്നുനിര്‍മാണ വ്യവസായം

By Web Team  |  First Published Mar 10, 2020, 10:53 AM IST

ഡിസംബര്‍ മാസത്തില്‍ ഫാര്‍മ കമ്പനികള്‍ 8.8 ശതമാനവും ജനുവരിയില്‍ 7.7 ശതമാനവും വളര്‍ച്ച നേടിയെടുത്തിരുന്നു. 


ദില്ലി: രണ്ട് മാസത്തെ തളര്‍ച്ചയ്ക്ക് ശേഷം ഇന്ത്യന്‍ മരുന്നുനിര്‍മാണ വ്യവസായം ഫെബ്രുവരി മാസത്തില്‍ രണ്ടക്ക വളര്‍ച്ച രേഖപ്പെടുത്തി. വിപണി ഗവേഷണ സ്ഥാപനമായ AIOCD -AWACS കണക്കുകള്‍ പ്രകാരം 12.1 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് വ്യവസായം ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയത്. 

വളര്‍ച്ചയുടെ 10 ല്‍ എട്ട് സെഗ്മെന്‍റിലും ഇരട്ടയക്ക വളര്‍ച്ച ഇന്ത്യന്‍ ഫാര്‍മ വ്യവസായം നേടിയെടുത്തു. ഡിസംബര്‍ മാസത്തില്‍ ഫാര്‍മ കമ്പനികള്‍ 8.8 ശതമാനവും ജനുവരിയില്‍ 7.7 ശതമാനവും വളര്‍ച്ച നേടിയെടുത്തിരുന്നു. 

Latest Videos

വിൽപ്പന വളർച്ചയ്ക്ക് ഒരു പ്രധാന കാരണം വിലയിലുണ്ടായ വർധനയാണ്, ഇത് വളർച്ചയ്ക്ക് 5.4 ശതമാനം സംഭാവന നൽകി, അതേസമയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലുണ്ടായ വർധനയും പുതിയ ഉൽ‌പ്പന്നങ്ങളുടെ കടന്നുവരവും യഥാക്രമം 3.8, 2.9 ശതമാനം പോയിൻറുകൾ വളര്‍ച്ചാ നിരക്കിനോട് ചേര്‍ത്തു‌, AIOCD -AWACS പറയുന്നു. 
 

click me!