വിവിധയിനം കാന്‍സറുകള്‍, രക്തസംബന്ധമായ ക്രമക്കേടുകള്‍ എന്നിവയ്ക്ക് ഏറ്റവും മികച്ച സ്‌പെഷ്യലൈസ്ഡ് പരിചരണം മികവിന്റെ കേന്ദ്രമായ മെയ്ത്ര ഉറപ്പാക്കുന്നു.
രക്തസംബന്ധമായ രോഗങ്ങള്‍ക്കുള്ള വിദഗ്ധചികിത്സകളും മജ്ജ മാറ്റിവയ്ക്കല്‍ കാന്‍സര്‍ ഇമ്മ്യൂണോതെറാപ്പി തുടങ്ങി അത്യാധുനിക ചികിത്സകളും സഹിതം വിവിധയിനം കാന്‍സറുകള്‍, രക്തസംബന്ധമായ ക്രമക്കേടുകള്‍ എന്നിവയ്ക്ക് ഏറ്റവും മികച്ച സ്‌പെഷ്യലൈസ്ഡ് പരിചരണം മികവിന്റെ കേന്ദ്രമായ മെയ്ത്ര ഉറപ്പാക്കുന്നു. ഇന്‍ഡ്യയിലും ലോകത്തിലൊട്ടാകെയുമുള്ള രോഗികള്‍ക്ക് താങ്ങാവുന്നതും ലഭ്യമാകുന്നതുമായ ഈ പരിചരണം ആധുനികോത്തരവും വിവരാധിഷ്ഠിതവും തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതും ഫലപ്രാപ്തിയിലൂന്നിയതുമായി നല്‍കപ്പെടണം എന്നതാണ് ഈ കേന്ദ്രത്തിന്റെ ഫിലോസഫി. ഇന്‍ഡ്യയിലെ അതിനൂതനവും അത്യാധുനികവുമായ ക്വാര്‍ട്ടേര്‍നറി ഹോസ്പിറ്റലുകളില്‍ ഒന്നായ, കേരളത്തില്‍ കോഴിക്കോട്ടുള്ള മെയ്ത്ര ഹോസ്പിറ്റലിന്
കരുത്തുറ്റ പാരമ്പര്യമാണുള്ളത്. രോഗികള്‍ക്ക് സമഗ്രമായ ചികിത്സ നല്‍കുവാന്‍ പ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നും കാന്‍സര്‍ ചികിത്സയില്‍ പരിശീലനം നേടിയ വിദഗ്ധ ഡോക്ടര്‍മാരും ടെക്‌നീഷ്യന്മാരും പ്രാവീണ്യം നേടിയ നഴ്‌സിംഗ് സ്റ്റാഫും അടങ്ങുന്ന സ്‌പെഷ്യലൈസ്ഡ് ടീം ഈ കേന്ദ്രത്തിന്റെ പ്രത്യേകതയാണ്. രക്തസംബന്ധമായ ക്രമക്കേടുകള്‍, രക്താര്‍ബുദം, എന്നിവയുടെ വിഭാഗത്തെ നക്കുന്നത് ഇന്‍ഡ്യയിലെ പ്രശസ്ത ഹീമാറ്റോ-ഓങ്കോളജിസ്റ്റായ ഡോ. രാഗേഷ് രാധാകൃഷ്ണന്‍നായര്‍ (എംഡി, ഡിഎം) ആണ്. ബിഎംടി, ഗുരുതരമായ രക്താര്‍ബുദരോഗങ്ങളുള്ള രോഗികളെ പരിചരിക്കാന്‍ പ്രശസ്ത ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നും പരിശീലനം നേടിയ പരിചയസമ്പന്നരായ ഫിസിഷ്യന്മാരുടേയും ടെക്‌നീഷ്യന്മാരുടേയും പ്രാവീണ്യം സിദ്ധിച്ചനഴ്‌സിംഗ് സ്റ്റാഫിന്റെയും പിന്‍ബലം ഈ വിഭാഗത്തിനുണ്ട്. മൈലോമ, ലിംഫോമ, ലുക്കീമിയ,എംഡിഎസ്, സിഎംഎല്‍ പോലുള്ള മൈലോപ്രോലിഫറേറ്റീവ് നിയോപ്ലാസമുകള്‍ എന്നിവയുടെ
ചികിത്സയ്ക്കായി ഇന്‍പേഷ്യന്റ്, ഡേ കെയര്‍, ഔട്ട് പേഷ്യന്റ് യൂണിറ്റുകള്‍ ഇവിടെയുണ്ട്. രക്തസംബന്ധമായ കാന്‍സര്‍ രോഗങ്ങള്‍ക്ക് പുറമെ, മറ്റ് രക്തസംബന്ധ രോഗങ്ങള്‍ക്കും (ബിനൈന്‍ ഹീമറ്റോളജി) ഈ യൂണിറ്റ് പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്. താഴ്ന്ന ഹീമോഗ്ലോബിന്‍, കുറഞ്ഞ പ്ലേറ്റ്‌ലെറ്റ് കൗണ്ടുകള്‍,ക്രമംതെറ്റിയ ബ്ലഡ് കൗണ്ടുകള്‍, സിക്കിള്‍ സെല്‍ അനീമിയ, ഐടിപി, ഓട്ടോ-ഇമ്മ്യൂണ്‍ ഹീമോലിറ്റിക് അനീമിയ, രക്തസ്രാവവും രക്തംകട്ടപിടിക്കലും, ഡീപ് വെനസ് ത്രോംബോസിസ്, ജന്മനാലുള്ള രക്തസംബന്ധ ക്രമക്കേടുകള്‍, അപ്‌ലാസ്റ്റിക് അനീമിയ പോലുള്ള മജ്ജസംബന്ധ പ്രശ്‌നങ്ങള്‍ എന്നിവയുടെനിര്‍ണ്ണയത്തിനും പരിഹാരത്തിനും ഈ യൂണിറ്റ് സുസജ്ജമാണ്. രാജ്യത്തെ ഏറ്റവും അത്യാധുനികമായ അടിസ്ഥാനസൗകര്യങ്ങളുള്ള ഒന്നാണ് മെയ്ത്ര ഹോസ്പിറ്റലിന്റെ മജ്ജ മാറ്റിവയ്ക്കല്‍ യൂണിറ്റ്. ഈ വിഭാഗത്തില്‍ ഇന്‍ഡ്യയിലും ഏഷ്യയിലുംആദ്യമായി ഇത്തരത്തില്‍ വളരെയധികം പ്രക്രീയകള്‍ നടത്തി എന്നതിന്റെ നേട്ടവും ഈ യൂണിറ്റിനുണ്ട്. ഒരുവയസ് മുതല്‍ 60 വയസ് വരെയുള്ള രോഗികളില്‍ മജ്ജ മാറ്റിവയ്ക്കല്‍ നടത്തിയ അഭിമാനകരമായ വൈദഗ്ധ്യവും ഈ യൂണിറ്റിനെ വ്യത്യസ്തമാക്കുന്നു.
അണുബാധ തടയുന്നതിനായി ശാസ്ത്രീയമായി രൂപകല്‍പ്പന ചെയ്ത പോസിറ്റീവ് പ്രഷര്‍ & ഹൈ-എഫിഷ്യന്‍സി പാര്‍ടിക്യുലേറ്റ് എയര്‍ ഫില്‍റ്റര്‍ റൂമുകള്‍ ബിഎംടി യൂണിറ്റിന്റെ സവിശേഷതയാണ്. ബ്ലഡ് സെന്റര്‍, ലാബ് സേവനങ്ങള്‍, റേഡിയോളജി വിഭാഗം, എക്‌സ്ട്രാകോര്‍പോറിയല്‍ മെമ്പ്രെയ്ന്‍ ഓക്‌സിജിനേഷന്‍ ഉള്‍പ്പെടെ എല്ലാ ആധുനിക ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുമൊപ്പമുള്ള അത്യാധുനിക ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് എന്നിവ സഹിതം ഇവിടം സജ്ജമാണ്. കാര്‍ഡിയോളജി, ന്യൂറോളജി, ഗാസ്‌ട്രോഎന്ററോളജി, നെഫ്രോളജി, പള്‍മണറിമെഡിസിന്‍, ന്യൂറോസര്‍ജറി, കാര്‍ഡിയോതൊറാസിക് സര്‍ജറി എന്നീ വിഭാഗങ്ങളുടെ പിന്തുണസങ്കീര്‍ണ്ണവും ഉയര്‍ന്ന അപകടസാധ്യതയുള്ളതുമായ രോഗങ്ങള്‍ക്ക് സമഗ്രമായ പരിഹാരം നല്‍കാന്‍സഹായിക്കുന്നു എന്ന പ്രത്യേകതയും ഈ യൂണിറ്റിനുണ്ട്. ഓട്ടോലോഗസ്, സങ്കീര്‍ണ്ണമായ അലോജനിക് ട്രാന്‍സ്പ്ലാന്റുകള്‍ ഇവ രണ്ടിനുമൊപ്പം വിപുലവും വിശാലവുമാണ് ഈ യൂണിറ്റിലെ മജ്ജ മാറ്റിവയ്ക്കല്‍ പ്രോഗ്രാം.സ്തനാര്‍ബുദം, ശ്വാസകോശാര്‍ബുദം, വൃക്കകോശങ്ങളിലെ കാന്‍സര്‍, ബ്ലാഡര്‍ കാന്‍സര്‍, മറ്റ് കാന്‍സറുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ സോളിഡ് ഓര്‍ഗന്‍ കാന്‍സറുകള്‍ക്കും അത്യാധുനിക ചികിത്സാസേവനങ്ങള്‍ മെഡിക്കല്‍ ഓങ്കോളജി വിഭാഗം നല്‍കുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള പ്രോട്ടോകോളുകള്‍ പ്രകാരം ഇമ്മ്യൂണോതെറാപ്പി, ടാര്‍ജറ്റഡ് തെറാപ്പി, വ്യക്തിഗതമെഡിസിനുകള്‍ എന്നിവ ഉള്‍പ്പെടുത്തി ചിട്ടയോടെയുള്ള ആധുനിക കാന്‍സര്‍ ചികിത്സകള്‍ക്കുള്ള സൗകര്യവും പ്രാഗത്ഭ്യവും ഇവിടെയുണ്ട്. പോഷണം, മന:ശാസ്ത്ര പിന്തുണ, പുനരധിവാസം,വേദനനിയന്ത്രണം ഇതെല്ലാമുള്‍പ്പെടുന്ന സമഗ്രവും മള്‍ട്ടി-ഡിസിപ്ലിനറി കാന്‍സര്‍ പരിചരണവുമാണ് സ്‌പെഷ്യാലിറ്റി ട്യൂമര്‍ ക്ലിനിക്കുകള്‍ നല്‍കുന്നത്. ഈ യൂണിറ്റില്‍ കീമോതെറാപ്പി ഇതരസമ്പ്രദായങ്ങളായ ഇമ്മ്യൂണോതെറാപ്പിയിലും, ടാര്‍ജറ്റഡ് തെറാപ്പിയിലുമാണ് പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്.ഉയര്‍ന്ന കാര്യക്ഷമതയുള്ള ഐസിയു-വിനും ആധുനിക ഓപ്പറേറ്റിംഗ് റൂമുകള്‍ക്കും മികച്ചപ്രാവീണ്യമുള്ള സര്‍ജന്മാര്‍ക്കുമൊപ്പം സമര്‍പ്പിതമാണ് മെയ്ത്ര ഹോസ്പിറ്റല്‍.
undefined
എല്ലാവിധ കാന്‍സര്‍ സര്‍ജറികളും റീകണ്‍സ്ട്രക്ടീവ് പ്രക്രീയകളും ഉയര്‍ന്ന കൃത്യതയോടും കാര്യക്ഷമതയോടുംകൂടി നടത്തുവാന്‍ ഈ സര്‍ജിക്കല്‍ ടീമിന് വിപുലമായ പരിചയസമ്പത്തുമുണ്ട്.കമ്മ്യൂണിറ്റി ഓങ്കോളജി എന്ന ആശയം കേരളത്തില്‍ നടപ്പാക്കുവാന്‍ ഈ വിഭാഗം ലക്ഷ്യമിടുന്നു. കാന്‍സര്‍ ചികിത്സയ്ക്കായി വിദൂരമായ നഗരത്തിലേയ്ക്ക് യാത്രചെയ്യുന്നത് ഒരു രോഗിയ്ക്ക് ശാരീരികമായും മാനസികമായും സാമ്പത്തികമായും ക്ലേശമുണ്ടാക്കുന്നതാണ്. ഛര്‍ദ്ദി, ക്ഷീണം എന്നീ പാര്‍ശ്വഫലങ്ങള്‍ കാരണം യാത്ര ദു:സ്സഹമാകുന്നതാണ് ശാരീരിക ക്ലേശം. ദൂരയാത്രയുടെ ചിന്ത തന്നെ രോഗിയെ ക്ഷീണിതനാക്കുമെന്നതാണ് മാനസിക ക്ലേശം, ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തില്‍ യാത്രാചെലവ് ഭീമമാകും എന്നതാണ് ഇതിന്റെ സാമ്പത്തികക്ലേശം. ഇതൊരുപ്രധാന പ്രശ്‌നമല്ലെന്ന് നാം ചിന്തിച്ചാല്‍പോലും, രോഗിയ്ക്കും കുടുംബത്തിനും ചികിത്സ ലഭിക്കുവാന്‍ ഇത് കാലതാമസം സൃഷ്ടിക്കും അല്ലെങ്കില്‍ ചികിത്സ തന്നെ കിട്ടാത്ത സാഹചര്യമുണ്ടാക്കും. കൂടാതെ ഇത് രോഗനിയന്ത്രണത്തെ ദുര്‍ബലമാക്കുകയും ചെയ്യും. ഒരു ഉദാഹരണമെടുത്താല്‍, കീമോതോറാപ്പിയ്ക്ക് ഒരാഴ്ചയുടേയോ അല്ലെങ്കില്‍ മൂന്ന്
ആഴ്ചകളുടേയോ ഇടവേളയുണ്ടാകും. അങ്ങനെ ഒരു രോഗിയ്ക്ക് ശരാശരി കീമോതെറാപ്പിയുടെ 6 മുതല്‍ 8 വരെ സെഷനുകളുണ്ടാകും. ചിലപ്പോള്‍, അതിലധികവും. സാധാരണയായി നീണ്ട കാലയളവിലുള്ളതാണ് കാന്‍സര്‍ ചികിത്സ, അതുകൊണ്ടുതന്നെ ചികിത്സ ദൂരെയല്ലാതെ വീടിനടുത്തായാല്‍ സൗകര്യവുമാകും. കാന്‍സര്‍ ഒരു ഭാരമാകാതെ ചികിത്സ ലഭ്യമാകുന്ന സ്ഥലമായിരിക്കണം ഈ അടുത്ത ചികിത്സാകേന്ദ്രം. അതായത്, കാന്‍സര്‍ ചികിത്സയ്ക്കായി ഒരു രോഗി50 കിലോമീറ്റര്‍ അല്ലെങ്കില്‍ 90 മിനിട്ട് ദൂരത്തിലധികം യാത്ര ചെയ്യാന്‍ പാടില്ല.മെയ്ത്ര കാന്‍സര്‍ കെയര്‍ നെറ്റ്‌വര്‍ക്ക് ഈ ഉദ്ദേശ്യത്തിനായുള്ളതാണ്. ആദ്യഘട്ടത്തില്‍ ഞങ്ങള്‍ ഓങ്കോളജി കണ്‍സള്‍ട്ടേഷനും കീമോതെറാപ്പി ഡേകെയര്‍ സൗകര്യങ്ങളും വടക്കന്‍ കേരളത്തിലെ ചെറിയ പട്ടണങ്ങളില്ആരംഭിക്കുകയാണ്. ഇത് പ്രാവര്‍ത്തികമാക്കുവാനും, കീമോതെറാപ്പി ഡേകെയര്‍ സൗകര്യങ്ങള്‍ സജ്ജമാക്കുവാനും ഈ പട്ടണങ്ങളിലെ ആശുപത്രികളുമായി ഞങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കും.കീമോതെറാപ്പി നല്‍കുക, ഓങ്കോളജി നഴ്‌സിംഗിന്റെ മറ്റുവശങ്ങള്‍ ശീലിക്കുക എന്നിവയ്ക്കായി സ്റ്റാഫിന് ഒരു മെഡിക്കല്‍ ഓങ്കോളജിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ മെയ്ത്ര ഹോസ്പിറ്റല്‍ പരിശീലനം നല്‍കുകയും അവരെ കീമോതെറാപ്പി ഡേ കെയര്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുവാന്‍ പ്രാപ്തരാക്കുകയുംചെയ്യും. ഈ ചികിത്സയോടനുബന്ധമായ ഏതെങ്കിലും സങ്കീര്‍ണ്ണതകള്‍ നിരീക്ഷിക്കുന്നതിനും ഓങ്കോളജിസ്റ്റിനെ വിവരം ധരിപ്പിക്കുന്നതിനും ഈ ഹോസ്പിറ്റലുകളിലെ ഫിസിഷ്യന്മാരുമായിഞങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. അതായത് രോഗികള്‍ക്ക് കുറഞ്ഞ യാത്രാദൂരം; കോവിഡ് കാലത്ത് ഇതൊരനുഗ്രഹം തന്നയാണ്. മാത്രമല്ല സാമ്പത്തിക ബുദ്ധിമുട്ട് വളരെയധികം കുറയുകയും ചെയ്യും. ഇത് രോഗികളുടെ ജീവിതത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുമെന്നും അവര്‍ക്ക് ചികിത്സ മുടങ്ങാതെ ലഭ്യമാകാന്‍ സഹായിക്കുമെന്നും മെയ്ത്ര ഉറച്ചുവിശ്വസിക്കുന്നു. വയനാട്, മലപ്പുറം, വടകര എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഈ സൗകര്യങ്ങളൊരുക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നത്, തുടര്‍ന്ന് മെയ്ത്രയുടെ കാന്‍സര്‍ കെയര്‍ നെറ്റ്‌വര്‍ക്ക് കേരളത്തിലെ മറ്റ് പ്രദേശങ്ങളിലേയ്ക്കും വ്യാപിപ്പിക്കും. പ്രാഥമികവും ദ്വിതീയവുമായ ആരോഗ്യപരിചരണത്തിന് വളരെ നല്ല അടിസ്ഥാനസൗകര്യങ്ങള്‍ നമ്മുടെ സംസ്ഥാനത്തുണ്ട്. ശരിയായ പരിശീലനം നല്‍കി ഇത്ഓങ്കോളജി സേവനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. വളരെ ചെറിയ പട്ടണങ്ങളിലെ രോഗികള്‍ക്കും കീമോതെറാപ്പി ചികിത്സ ലഭ്യമാകണം. ചികിത്സയ്ക്കായി വലിയ പട്ടണത്തിലേയ്ക്ക് പോകേണ്ട എന്ന ചിന്തതന്നെ രോഗികള്‍ക്ക് മാനസികമായി വളരെ പോസിറ്റീവായ ഫലം നല്‍കും. ഈ ചെറിയ കാല്‍വയ്പ്പ് അവരുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാകും, അതിലൂടെ സ്വന്തം നാട്ടില്‍ തന്നെ സാധാരണ ജീവിതം നയിക്കാന്‍ അവര്‍ക്ക് വഴിയൊരുങ്ങുകയും ചെയ്യും. കമ്മ്യൂണിറ്റി ഓങ്കോളജി എന്നത് പാശ്ചാത്യരാജ്യങ്ങളില്‍ സര്‍വസാധാരണമാണ്. എന്നിരുന്നാലും, ഇന്‍ഡ്യയില്‍ ഇതിന് വലിയ പ്രചാരമില്ല. കാന്‍സര്‍ ഭയപ്പെടേണ്ടതാണെന്നും അതിനുള്ളചികിത്സ വലിയ ആശുപത്രിയില്‍ തന്നെ നടത്തണമെന്നുമുള്ള തെറ്റിദ്ധാരണയാണ് ഈ സമ്പ്രദായത്തിനുള്ള പ്രധാന തടസ്സം. ഈ മനോഭാവം നമുക്ക് മാറ്റണം. വിദ്യാഭ്യാസവും ആരോഗ്യവുംപോലെ പ്രധാന മേഖലകളിലെല്ലാം കേരളം ഇന്‍ഡ്യയ്ക്ക് തന്നെ മാതൃകയാണ്. നല്ല കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കി കാന്‍സര്‍ പരിചരണത്തിലും നമുക്ക് വഴിനയിക്കാം.