ഉപഭോക്താക്കളുടെ ജീവിതത്തിൽ അഭിവൃദ്ധിയും പുരോഗതിയും കൊണ്ടുവരാൻ പാകത്തിനുള്ള പുതുമയാർന്നതും കാലാനുസൃതവുമായ പദ്ധതികൾ എന്നും അവതരിപ്പിക്കുന്നു എന്നതും lCL ഫിൻകോർപ്പിനെ വേറിട്ട് നിർത്തുന്നു.
മാറുന്ന കാലത്തിനും ജനങ്ങളുടെ ആവശ്യങ്ങൾക്കും അനുസരിച്ച് പുത്തൻ പദ്ധതികളുമായി മുന്നേറുകയാണ് ICL ഫിൻകോർപ്. സാമ്പത്തികരംഗത്തെ മാറ്റങ്ങൾക്കനുസരിച്ച് പ്രവർത്തനരീതിയിലും ആസൂത്രണത്തിലും ശരിയായ മാറ്റങ്ങൾ വരുത്തുന്നതാണ് ഇന്ത്യയിലെ NBFC രംഗത്ത് ശക്തമായ സാന്നിധ്യം ഉറപ്പിക്കുന്നതിന് ICL ഫിൻകോർപ്പിനെ സഹായകമാകുന്നത്. ഉപഭോക്താക്കളുടെ ജീവിതത്തിൽ അഭിവൃദ്ധിയും പുരോഗതിയും കൊണ്ടുവരാൻ പാകത്തിനുള്ള പുതുമയാർന്നതും കാലാനുസൃതവുമായ പദ്ധതികൾ എന്നും അവതരിപ്പിക്കുന്നു എന്നതും lCL ഫിൻകോർപ്പിനെ വേറിട്ട് നിർത്തുന്നു.
ദക്ഷിണേന്ത്യയിലെ 31 വർഷം നീണ്ട വിശ്വസ്ത സേവനപാരമ്പര്യവും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേയ്ക്കും GCC രാജ്യങ്ങളിലേക്കുമുള്ള വിപുലീകരണവും മികച്ച പ്രവർത്തനശൈലിയും ICL ഫിൻകോർപ്പിന്റെ മുഖമുദ്രയാണ്. ജനങ്ങൾക്ക് ഉപകാരപ്രദമായ നിരവധി പുത്തൻ സംരംഭങ്ങളും പദ്ധതികളും മുന്നോട്ടുവയ്ക്കുന്നതിന് lCL ഫിൻകോർപ് എന്നും പ്രഥമ പരിഗണന നൽകിയിട്ടുണ്ട്. എളുപ്പത്തിൽ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള മാർഗമായി ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഗോൾഡ് ലോണുകൾ ഏറ്റവും കുറഞ്ഞ പലിശനിരക്കിലും ലളിതമായ വ്യവസ്ഥകളിലും കുറഞ്ഞ സമയത്തിനുള്ളിൽ lCL ഫിൻകോർപ് ലഭ്യമാക്കുന്നു.
undefined
Read More : ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ ആദ്യ എ.ടി.എം ഇരിങ്ങാലക്കുടയില്‍; ഏത് ബാങ്കിന്റെ കാർഡും ഉപയോഗിച്ച് പണമെടുക്കാം
സ്ത്രീശാക്തീകരണം ലക്ഷ്യമാക്കിയുള്ള "സ്ത്രീ സുരക്ഷ" പദ്ധതി, ബിസിനസ് ലോണുകൾ, ഹോം ലോണുകൾ തുടങ്ങി നിരവധി പദ്ധതികൾ വഴി കുറഞ്ഞ പലിശ നിരക്കിൽ lCL ഫിൻകോർപ് വായ്പകൾ ലഭ്യമാക്കുന്നു. കൂടാതെ ഉപഭോക്താക്കളുടെ ആവശ്യങ്ങളെ കേന്ദ്രീകരിച്ച് ഹെൽത്ത് & ലൈഫ് ഇൻഷുറൻസ് പദ്ധതികളും lCL ഫിൻകോർപ് അവതരിപ്പിച്ചിട്ടുണ്ട്. ആധുനിക കാലത്തിന്റെ ആവശ്യങ്ങള്ക്കനുസരിച്ച് NBFC സേവനങ്ങള് ജനങ്ങളിലേക്ക് കൂടുതല് ലളിതമായി എത്തിക്കുകയെന്ന ലക്ഷ്യം പൂര്ത്തീകരിക്കുന്നതിന്റെ ഭാഗമായി lCL ഫിന്കോര്പ്പിന്റെ ആദ്യ ATM ഇരിഞ്ഞാലക്കുടയിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
ആധുനിക ബാങ്കിങ്ങിൽ ലഭ്യമായ എല്ലാ സാങ്കേതിക വൈദഗ്ദ്യവും ഉറപ്പാക്കിയിട്ടുള്ള ഈ ATM സംരംഭം 2022-2023 സാമ്പത്തികവര്ഷത്തിന്റെ അവസാനത്തോടെ lCL ഫിന്കോര്പ്പിന്റെ എല്ലാ ബ്രാഞ്ചുകളിലേക്കും വ്യാപിപ്പിക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്. EWIRE Softtech Pvt. Ltd.- ന്റെ സാങ്കേതിക സഹായത്തോടു കൂടിയാണ് ഈ ആധുനിക ബാങ്കിങ് സംവിധാനം യാഥാർഥ്യമാക്കിയിരിക്കുന്നത്. ഏത് ബാങ്കിന്റെയും ATM കാർഡ് വഴി പണം പിൻവലിക്കുന്നതിനും സൗത്ത് ഇന്ത്യൻ ബാങ്ക്, കാനറാ ബാങ്ക്, യൂണിയൻ ബാങ്ക്, കോർപറേഷൻ ബാങ്ക്, ആന്ധ്ര ബാങ്ക്, കൊടാക് മഹിന്ദ്ര ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നീ ബാങ്കുകളിലേക്ക് CDM വഴി പണം നിക്ഷേപിക്കുന്നതിനും സൗകര്യമുണ്ട്. YES ബാങ്കുമായി സഹകരിച്ചാണ് lCL ഫിൻകോർപ് ഉപഭോക്താക്കൾക്ക് ATM കാർഡ് ലഭ്യമാക്കുന്നത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 250-ൽ അധികം ബ്രാഞ്ചുകളുമായി lCL ഫിൻകോർപ് അതിവേഗം വളർന്നുകൊണ്ടിരിയ്ക്കുകയാണ്. കൂടാതെ ഈ സാമ്പത്തിക വർഷത്തിൽ നൂറിലധികം ബ്രാഞ്ചുകൾ തുടങ്ങാനാണ് lCL ഫിൻകോർപ് ലക്ഷ്യമിടുന്നത്.
ജനസേവനത്തിലും തത്വങ്ങളിലുമൂന്നിയ പ്രവർത്തനശൈലിയൂടെ തങ്ങളുടെ സാന്നിധ്യം കൂടുതൽ ജനങ്ങളിലേക്കെത്തിക്കുന്നതിന് lCL ഫിൻകോർപ് വലിയ പ്രാധാന്യമാണ് നൽകുന്നത്. ഭാവിയിലും ജനജീവിതത്തിന്റെ ഏതു പ്രതിസന്ധി ഘട്ടത്തിലും കൈത്താങ്ങായി lCL ഫിൻകോർപ് ഒപ്പമുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.