കൊവിഡ് -19 പ്രതിസന്ധികൾക്കിടെ അറ്റാദായം വർധിപ്പിച്ച് ഹിന്ദുസ്ഥാൻ യൂണിലിവർ

By Web Team  |  First Published Jul 21, 2020, 6:00 PM IST

ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് (എച്ച്‌യു‌എൽ) റെഗുലേറ്ററി ഫയലിംഗിലാണ് കണക്കുകൾ വിശദമാക്കിയത്. 


മുംബൈ: ജൂൺ 30 ന് അവസാനിച്ച സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ എഫ്എംസിജി ​രം​ഗത്തെ പ്രമുഖരായ ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ അറ്റാദായം 5.7 ശതമാനം വർധിച്ച് 1,897 കോടി രൂപയായി.

കഴിഞ്ഞ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂൺ വരെ 1,795 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയത്. അവലോകന കാലയളവിൽ വിൽ‌പന 3.65 ശതമാനം ഉയർന്ന്‌ 10,570 കോടിയായി. മുൻ‌വർഷം ഇതേ കാലയളവിൽ ഇത് 10,197 കോടി രൂപയായിരുന്നു. ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് (എച്ച്‌യു‌എൽ) റെഗുലേറ്ററി ഫയലിംഗിലാണ് കണക്കുകൾ വിശദമാക്കിയത്. 

Latest Videos

“വിപണികളെയും അവയുടെ പ്രവർത്തനങ്ങളെയും തകർക്കുന്ന കൊവിഡ് -19 വെല്ലുവിളികളുടെ സാഹചര്യത്തിൽ, വിറ്റുവരവ് നാല് ശതമാനവും നികുതിക്ക് ശേഷമുള്ള ലാഭം ഏഴ് ശതമാനം വർദ്ധിച്ചതിലൂടെ എച്ച്‌യു‌എൽ മികച്ച പ്രകടനം കാഴ്ചവച്ചതായി,” കമ്പനി പ്രസ്താവനയിൽ പറഞ്ഞു. 

click me!