വിപണിയിലെ വെല്ലുവിളികൾക്കിടയിലും ഹീറോ മോട്ടോകോർപ്പ് മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 57,91,539 യൂണിറ്റ് ഇരുചക്ര വാഹനങ്ങൾ വിൽപ്പന നടത്തി.
മുംബൈ: 2021 മാർച്ചിൽ മൊത്ത വാഹന വിൽപ്പന 5,76,957 യൂണിറ്റായി വർധിച്ചവെന്ന് ഇരുചക്ര വാഹന നിർമാതാവായ ഹീറോ മോട്ടോകോർപ്പ്.
കഴിഞ്ഞ വർഷം മാർച്ചിൽ കമ്പനി 3,34,647 യൂണിറ്റുകൾ വിറ്റഴിച്ച സ്ഥാനത്ത് നിന്നാണ് ഈ മുന്നേറ്റം. 2020 ഏപ്രിൽ മുതൽ ബി എസ്-ആറ് മാനദണ്ഡത്തിലേക്കുളള പരിവർത്തനം വിൽപനയെ പ്രതികൂലമായി ബാധിച്ചു, കൂടാതെ കൊറോണ വൈറസ് പകർച്ചവ്യാധി കാരണമുണ്ടായ ലോക്ക്ഡൗണും സാമ്പത്തിക വർഷത്തിൽ വിൽപ്പന കുറയാൻ ഇടയാക്കിയതായി ഹീറോ മോട്ടോകോർപ്പ് പ്രസ്താവനയിൽ പറഞ്ഞു.
വിപണിയിലെ വെല്ലുവിളികൾക്കിടയിലും ഹീറോ മോട്ടോകോർപ്പ് മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 57,91,539 യൂണിറ്റ് ഇരുചക്ര വാഹനങ്ങൾ വിൽപ്പന നടത്തി. 2020 സാമ്പത്തിക വർഷത്തിൽ മൊത്തം 64,09,719 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു.