ഹാർലി ഡേവിഡ്സണ്ണിനായി വിപുലമായ സംവിധാനമൊരുക്കാൻ ഹീറോ മോട്ടോകോർപ്പ്

By Web Team  |  First Published Sep 5, 2021, 9:33 PM IST

“ഹാർലി-ഡേവിഡ്സൺ ഉപഭോക്താക്കൾക്ക് മാത്രമായി ഹീറോ മോട്ടോകോർപ്പിന്, ഇപ്പോൾ എല്ലാ സംവിധാനങ്ങളും ഉളള 14 ഡീലർഷിപ്പുകളുടെയും ഏഴ് അംഗീകൃത സേവന കേന്ദ്രങ്ങളുടെയും വിപുലമായ ശൃംഖലയുണ്ട്,” കമ്പനി പ്രസ്താവനയിൽ പറഞ്ഞു.


മുംബൈ: ഹാർലി ഡേവിഡ്സൺ ബൈക്കുകൾക്കായുള്ള സേവന-വിതരണ ശൃംഖല വിപുലീകരിച്ചിട്ടുണ്ടെന്നും ആദ്യ ബാച്ച് പൂർണ്ണമായും വിറ്റുപോയതിനുശേഷം അടുത്ത ബാച്ച് അഡ്വഞ്ചർ ടൂറർ ബൈക്കായ പാൻ അമേരിക്ക 1250 നായി ബുക്കിംഗ് ആരംഭിച്ചതായും ഇരുചക്ര വാഹന നിർമാതാവായ ഹീറോ മോട്ടോകോർപ്പ് അറിയിച്ചു.

“ഹാർലി-ഡേവിഡ്സൺ ഉപഭോക്താക്കൾക്ക് മാത്രമായി ഹീറോ മോട്ടോകോർപ്പിന്, ഇപ്പോൾ എല്ലാ സംവിധാനങ്ങളും ഉളള 14 ഡീലർഷിപ്പുകളുടെയും ഏഴ് അംഗീകൃത സേവന കേന്ദ്രങ്ങളുടെയും വിപുലമായ ശൃംഖലയുണ്ട്,” കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

Latest Videos

undefined

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഹീറോ മോട്ടോകോർപ്പും ഹാർലി-ഡേവിഡ്സണും ഇന്ത്യൻ വിപണിയിൽ പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. ലൈസൻസിംഗ് ഉടമ്പടി പ്രകാരം, അമേരിക്കൻ മോട്ടോർ സൈക്കിൾ നിർമ്മാതാവായ ഹാർലി ഡേവിഡ്സൺ ഇന്ത്യൻ വിപണിയിൽ നിന്ന് പിന്മാറിയതിന് ശേഷം മോട്ടോർസൈക്കിളുകൾ, യന്ത്ര ഭാഗങ്ങൾ, മറ്റ് ചരക്കുകൾ എന്നിവയുടെ പ്രത്യേക വിതരണ അവകാശം ഹീറോ മോട്ടോകോർപ്പ് ഏറ്റെടുത്തിരുന്നു. ഹാർലി ഡേവിഡ്സണിനായുളള ശൃംഖല കൂടുതൽ വിപുലീകരിക്കാൻ ഹീറോ മോട്ടോകോർപ്പിന് പദ്ധതിയുളളതായാണ് റിപ്പോർട്ട്. വിൽപ്പന കൂടുന്നതിന് അനുസരിച്ച് ഇതുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.  

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!