എച്ച്ഡിഎഫ്സിയുടെ അറ്റ പലിശ വരുമാനം - അതായത് പലിശയും ചെലവഴിച്ച പലിശയും തമ്മിലുള്ള വ്യത്യാസം - ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഇത് 13.54 ശതമാനം ഉയർന്ന് 3,564 കോടി രൂപയായി.
മുംബൈ: ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ (എച്ച്ഡിഎഫ്സി) മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ 2,232.53 കോടി രൂപയുടെ അറ്റാദായമാണ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 21.98 ശതമാനം ഇടിവാണ് അറ്റാദായത്തിലുണ്ടായത്. 2019-20 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തം വരുമാനം 11,975.72 കോടി രൂപയാണെന്ന് റെഗുലേറ്ററി ഫയലിംഗിൽ എച്ച്ഡിഎഫ്സി അറിയിച്ചു. 2019 മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ വായ്പദാതാവിന്റെ മൊത്തം വരുമാനം 11,580.05 കോടി രൂപയായിരുന്നു.
എച്ച്ഡിഎഫ്‌സിയുടെ അറ്റ പലിശ വരുമാനം - അതായത് പലിശയും ചെലവഴിച്ച പലിശയും തമ്മിലുള്ള വ്യത്യാസം - ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഇത് 13.54 ശതമാനം ഉയർന്ന് 3,564 കോടി രൂപയായി.
undefined
അറ്റ പലിശ മാർജിൻ - വായ്പ നൽകുന്ന സ്ഥാപനങ്ങളുടെ/ ബാങ്കുകളുടെ ലാഭത്തിന്റെ പ്രധാന ഗേജ് - 2019-20 നാലാം പാദത്തിൽ 3.4 ശതമാനമായി. മുൻവർഷം ഇത് 3.3 ശതമാനമായിരുന്നു.
മാർച്ച് 31 ന് അവസാനിച്ച ത്രൈമാസത്തിൽ എച്ച്ഡിഎഫ്സി 1,274 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കോവിഡ് -19 ന്റെ ആഘാതം കണക്കിലെടുത്താണിത്. കഴിഞ്ഞ വർഷം ഇത് 398 കോടി രൂപയായിരുന്നു.
കൊറോണ വൈറസ് പകർച്ചവ്യാധിയുടെ ആഘാതം 2019-20 സാമ്പത്തിക വർഷത്തിന്റെ അവസാന രണ്ടാഴ്ചയോടെ അനുഭവപ്പെട്ടതായി എച്ച്ഡിഎഫ്സി അറിയിച്ചു. 2019-20 സാമ്പത്തിക വർഷത്തിൽ മുഖവില 2 രൂപ വീതമുള്ള ഇക്വിറ്റി ഷെയറിന് 21 രൂപ ലാഭവിഹിതം എച്ച്ഡിഎഫ്സി ബോർഡ് ശുപാർശ ചെയ്തു.