മുൻപരിചയം ഇല്ലാത്തവർക്ക് 3.5 ലക്ഷം മുതൽ 3.8 ലക്ഷം വരെയായിരിക്കും വേതനം.
നോയിഡ: ഐടി രംഗത്തെ പ്രമുഖ സ്ഥാപനമായ എച്ച്സിഎൽ ടെക്നോളജീസ് തങ്ങളുടെ റിക്രൂട്ട്മെന്റ് ഇരട്ടിപ്പിക്കാൻ ആലോചിക്കുന്നു. 2021 ഓടെ 15,000 പേരെ പുതുതായി ജോലിക്കെടുക്കാനാണ് നീക്കം. വിവിധ തസ്തികകളിലായി 3.5 ലക്ഷം മുതൽ 17 ലക്ഷം വരെ വേതനം നൽകാനാണ് ആലോചിക്കുന്നത്.
മുൻപരിചയം ഇല്ലാത്തവർക്ക് 3.5 ലക്ഷം മുതൽ 3.8 ലക്ഷം വരെയായിരിക്കും വേതനം. മാനേജ്മെന്റ് ബിരുദധാരികൾ കമ്പനിയുടെ ഗ്ലോബൽ എൻഗേജ്മെന്റ് മാനേജർ പ്രോഗ്രാം കടക്കണം. ഇവരുടെ വേതനം 13 ലക്ഷം മുതൽ 17 ലക്ഷം വരെയായിരിക്കും.
പ്ലസ് ടു പഠനം പൂർത്തിയാക്കുന്നവരെയും എച്ച്സിഎൽ ജോലിക്കെടുക്കും. എച്ച്സിഎല്ലിന്റെ ട്രെയിനിങ് ആന്റ് സ്റ്റാഫിങ് സർവീസ് വഴിയാണ് നിയമം നൽകുക. മികവുള്ള കുട്ടികളെ ഒഴിവുള്ള തസ്തികകളിലേക്ക് നിയമിക്കാനാണ് ശ്രമം. കഴിഞ്ഞ വർഷം ജീവനക്കാരുടെ പ്രവർത്തനം വിലയിരുത്തി വേതന വർധനവ് നൽകിയപ്പോൾ മൂന്ന് ശതമാനം മുതൽ 12 ശതമാനം വരെ ജീവനക്കാർക്ക് അധിക വേതനം ലഭിച്ചെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.