2021 മാർച്ച് അവസാനം വരെ ആക്സിസ് ബാങ്കിന്റേതായി എസ്‌യുയുടിഐയുടെ പക്കൽ 3.45 ശതമാനം ഓഹരിയാണ് ഉണ്ടായിരുന്നത്.
ദില്ലി: ആക്സിസ് ബാങ്കിലെ 1.95 ശതമാനം ഓഹരി വിറ്റ് കേന്ദ്രസർക്കാർ 4000 കോടി രൂപ നേടി. ഇക്കാര്യം ഡിപാർട്മെന്റ് ഓഫ് ഇൻവസ്റ്റ്മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്മെന്റ് സെക്രട്ടറി തുഹിൻ കണ്ഠ പാണ്ഡെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. സ്പെസിഫൈഡ് അണ്ടർടേക്കിങ് ഓഫ് ദി യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ (എസ്‌യുയുടിഐ) വഴി കൈവശം വെച്ചിരുന്ന ഓഹരിയായിരുന്നു ഇത്.
ഒരു ഓഹരിക്ക് 680 രൂപയായിരുന്നു മുഖവില. ആകെ 5.80 കോടി ഓഹരികളാണ് വിറ്റത്. ഇതിൽ 3.60 കോടി ഓഹരികൾ ബേസ് ഇഷ്യൂ വഴിയും 2.20 കോടി ഓഹരികൾ ഗ്രീൻഷൂ ഓപ്ഷൻ വഴിയുമാണ്.
undefined
2021 മാർച്ച് അവസാനം വരെ ആക്സിസ് ബാങ്കിന്റേതായി എസ്‌യുയുടിഐയുടെ പക്കൽ 3.45 ശതമാനം ഓഹരിയാണ് ഉണ്ടായിരുന്നത്. 701 രൂപ വീതം വിലയ്ക്ക് 1.95 ശതമാനം ഓഹരികൾ വഴി 4000 കോടി രൂപ രണ്ട് ദിവസം കൊണ്ട് കേന്ദ്രസർക്കാരിന്റെ അക്കൗണ്ടിലെത്തി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona