വോഡഫോൺ ഐഡിയ 54000 കോടിയും ഭാരതി എയർടെൽ 43,000 കോടിയുമാണ് അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു കണക്കിൽ കേന്ദ്രത്തിന് നൽകേണ്ടത്. ടെലികോം കമ്പനികളാകെ 1.47 ലക്ഷം കോടി നൽകേണ്ടതുണ്ട്.
ദില്ലി: എജിആറുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിശ്ചയിച്ച പിഴ തന്നെ ടെലികോം കമ്പനികൾ ഒടുക്കേണ്ടി വരും. ഇതിൽ ഒരു രൂപ പോലും കുറയ്ക്കില്ലെന്ന് കേന്ദ്രം നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. എജിആറിലെ പലിശയോ, പിഴയോ, പിഴപ്പലിശയോ കുറയ്ക്കില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
കേന്ദ്ര ടെലികോം മന്ത്രി രവി ശങ്കർ പ്രസാദാണ് രാജ്യസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. ടെലികോം കമ്പനികൾക്ക് ഇളവനുവദിക്കുന്ന കാര്യം കേന്ദ്രസർക്കാരിന്റെ പരിഗണനയിലുണ്ടോ എന്നായിരുന്നു ചോദ്യം. എജിആറിൽ കേന്ദ്രത്തിനടക്കേണ്ട പണത്തിൽ ഇളവനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ടെലികോം കമ്പനികൾ സുപ്രീം കോടതിയിൽ പുന: പരിശോധനാ ഹർജികൾ സമർപ്പിച്ചിരുന്നു.
undefined
വോഡഫോൺ ഐഡിയ 54000 കോടിയും ഭാരതി എയർടെൽ 43,000 കോടിയുമാണ് അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു കണക്കിൽ കേന്ദ്രത്തിന് നൽകേണ്ടത്. ടെലികോം കമ്പനികളാകെ 1.47 ലക്ഷം കോടി നൽകേണ്ടതുണ്ട്.
സ്പെക്ട്രം യൂസേജ് ചാർജും ലൈസൻസ് ഫീസുമാണ് എജിആറിൽ വരുന്നത്. നിലവിൽ സുപ്രീം കോടതി, കേന്ദ്രസർക്കാരിലേക്ക് അടക്കാൻ നിർദ്ദേശിച്ചിരിക്കുന്ന തുക ടെലികോം കമ്പനികളുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വോഡഫോൺ ഇന്ത്യയും എയർടെല്ലുമാണ് ഇക്കാര്യത്തിൽ വലിയ തിരിച്ചടി നേരിടുന്നത്.