ഗൂഗിൾ പേ ഇന്ത്യക്ക് ഉപദേശകയായി ആക്സിസ് ബാങ്ക് മുൻ സിഇഒ

By Web Team  |  First Published May 1, 2020, 11:21 AM IST

ഉപഭോക്താക്കൾക്ക് അവശ്യ സാധനങ്ങൾ ലഭിക്കുന്നതിനുള്ള ഷോപ്പുകൾ കണ്ടെത്തുന്നതിനായി നിയർബൈ സ്പോട്ട് എന്ന സേവനം ഗൂഗിൾ പേ രംഗത്തിറക്കിയിരുന്നു.


ദില്ലി: ഗൂഗിൾ പേ ഇന്ത്യയുടെ പുതിയ ഉപദേശകയായി ആക്സിസ് ബാങ്കിന്റെ മുൻ സിഇഒ ശിഖ ശർമ്മയെ നിയമിച്ചു. ഇത് ഡിജിറ്റൽ പേമെന്റ് രംഗത്ത് ​ഗുണപരമായ പുതിയ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് കമ്പനിയുടെ ജനറൽ മാനേജർ സീസർ സെൻഗുപ്ത വ്യക്തമാക്കിയിരിക്കുന്നത്.

ലോക്ക് ഡൗൺ കാലത്ത് ബെംഗളൂരുവിലെ ഉപഭോക്താക്കൾക്ക് അവശ്യ സാധനങ്ങൾ ലഭിക്കുന്നതിനുള്ള ഷോപ്പുകൾ കണ്ടെത്തുന്നതിനായി നിയർബൈ സ്പോട്ട് എന്ന സേവനം ഗൂഗിൾ പേ രംഗത്തിറക്കിയിരുന്നു. ഉടൻ തന്നെ ഈ സേവനം ഹൈദരാബാദ്, ചെന്നൈ, മുംബൈ, പുണെ, ദില്ലി എന്നിവിടങ്ങളിലും ലഭ്യമാക്കും.

Latest Videos

അതേസമയം അഡ്വൈസർ സ്ഥാനത്തേക്കുള്ള ശിഖ ശർമ്മയുടെ വരവിനെ വളരെ പ്രതീക്ഷയോടെയാണ് കമ്പനി നോക്കിക്കാണുന്നത്. ഡിജിറ്റൽ പേമെന്റ് രംഗത്ത് കമ്പനിക്ക് ഇന്ത്യയിൽ വെല്ലുവിളികളും മത്സരവും ഏറെയാണ്. അതിനാൽ തന്നെ മികച്ച സ്വാധീനം നേടിയെടുക്കാൻ സാധിക്കുന്ന നയങ്ങൾ രൂപീകരിക്കുന്നതിൽ ശിഖ ശർമ്മയ്ക്ക് വലിയ പങ്ക് വഹിക്കാനാവുമെന്ന് കരുതുന്നുണ്ട്.
 

click me!