ഗൂഗിളും ജിയോയും തമ്മിലുള്ള പങ്കാളിത്ത കച്ചവടത്തിലെ കരാർപ്രകാരം, ജിയോയുടെ നിലവിലെ എതിരാളി കമ്പനികളിൽ ഒന്നിലും ഗൂഗിളിന് നിക്ഷേപം നടത്താൻ ആവില്ല.
മുംബൈ: ഇന്ത്യൻ ടെലികോം രംഗത്തെ മുൻനിരക്കാരായ ഭാരതി എയർടെല്ലിന് വമ്പൻ നിക്ഷേപം എത്തുന്നു. ആഗോള ടെക് ഭീമനായ ഗൂഗിളാണ് കമ്പനിയുടെ പുതിയ പങ്കാളി എന്നാണ് വിവരം. ഉടനെ തന്നെ ഗൂഗിളിൽ നിന്നുള്ള കോടിക്കണക്കിന് രൂപയുടെ നിക്ഷേപം എയർടെല്ലിന് ലഭിക്കും.
കഴിഞ്ഞവർഷം മുതൽ ഇരു കമ്പനികളും തമ്മിൽ ഇക്കാര്യത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമായി മുന്നോട്ടു പോവുകയാണ് എന്നും ഇത് അന്തിമ ഘട്ടത്തിലാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എയർടെല്ലിലേക്ക് ഗൂഗിളിൽ നിന്ന് വരുന്ന നിക്ഷേപം ചെറിയ തുകയുടേത് ആയിരിക്കില്ലെന്നുമാണ് വിവരം.
undefined
എന്നാൽ ഗൂഗിളും ജിയോയും തമ്മിലുള്ള പങ്കാളിത്ത കച്ചവടത്തിലെ കരാർപ്രകാരം, ജിയോയുടെ നിലവിലെ എതിരാളി കമ്പനികളിൽ ഒന്നിലും ഗൂഗിളിന് നിക്ഷേപം നടത്താൻ ആവില്ല. ഈ സാഹചര്യത്തിൽ ഗൂഗിളും എയർടെലും തമ്മിലുള്ള കരാർ എന്തായിരിക്കും എന്നുള്ളത് കമ്പനികൾ തന്നെ ഇക്കാര്യം പുറത്തുവിട്ടാലേ മനസ്സിലാവൂ.
ജിയോ പ്ലാറ്റ്ഫോമുകളിൽ 34000 കോടി രൂപയാണ് ഗൂഗിൾ നിക്ഷേപിച്ചത്. രാജ്യത്തെമ്പാടും 4ജി സേവനങ്ങൾ ശക്തിപ്പെടുത്താനാണ് എയർടെൽ ശ്രമിക്കുന്നത്. എന്നാൽ പണമാണ് കമ്പനിയുടെ ഏറ്റവും വലിയ പ്രശ്നം. അതിനാൽ തന്നെ ഇപ്പോഴത്തെ ഘട്ടത്തിൽ ഒരു വമ്പൻ നിക്ഷേപം നടത്തുന്നത് കമ്പനിക്ക് ആശ്വാസമാണ്. അങ്ങനെയെങ്കിൽ എജിആർ കുടിശ്ശിക അടക്കമുള്ള പ്രതിസന്ധിയുടെ ഘട്ടത്തിൽ കമ്പനിയുടെ വികസനം എങ്ങുമെത്താതെ പോകില്ല. ഫ്യൂച്ചർ-റിലയൻസ്-ആമസോൺ തർക്കം പോലെ ജിയോ - എയർടെൽ - ഗൂഗിൾ തർക്കം ഉണ്ടാകുമോ എന്ന് വരും ദിവസങ്ങളിൽ കാത്തിരുന്നു കാണാം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona