പെട്രോൾ പമ്പുകൾ പോലെ ഇനി ചാർജിങ് സ്റ്റേഷനുകൾ

By Web Team  |  First Published Jun 3, 2024, 7:52 PM IST

ഏത് അളവിലാണോ നിങ്ങളുടെ വാഹനം വൈദ്യുത ഇന്ധനം സ്വീകരിക്കുന്നത് അതിനനുസരിച്ചുള്ള ചാർജറുകളുമായാണ്  “ഗോ ഈസി “ ചാർജിങ് പോയന്റുകൾ സജ്ജമാക്കിയിരിക്കുന്നത്


കേരളത്തിലെ റോഡുകളിലൂടെ സഞ്ചരിക്കുന്ന വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ അപരിചിതമായ ഒരു കാഴ്ച്ചയല്ല.

വൈറ്റില ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗോ ഈസി ഓട്ടോടെക് പ്രൈവറ്റ് കമ്പനി എന്ന സ്റ്റാർട്ട് അപ്പ് ഗോ ഈസി ചാർജിങ് പോയന്റുകൾ അത്രത്തോളം സാധാരണമാവുകയാണ്. രണ്ടര വർഷമെന്ന വളരെ ചെറിയ കാലയളവിനുള്ളിലാണ് കമ്പനി 125-ലധികം ചാർജിങ് സ്റ്റേഷനുകളുമായി രംഗത്തുള്ളത്. കേരളത്തിന് പുറത്തും ചാർജിങ് പോയന്റുകൾ  സ്ഥാപിച്ചിട്ടുള്ള  “ഗോ ഈസി “ ഇപ്പോൾ നേപ്പാള് ,ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്കും തങ്ങളുടെ വിപണി വിപുലീകരിക്കുകയാണ്. 

Latest Videos

undefined

കാത്തിരിപ്പ് സമയം കുറഞ്ഞു വരുന്നു

ഇലക്ട്രിക് വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മുൻപ് ഉണ്ടായിരുന്ന ആശങ്ക, മണിക്കൂറുകൾ നീണ്ട ചാർജിങ് സമയം യാത്രാവേളകളിൽ അലോസരമാകുമോ എന്നതായിരുന്നു. പക്ഷേ, ഇന്ന് അതിവേഗം ചാർജ് ആകുന്ന ബാറ്ററികളോടെയാണ് വാഹനങ്ങൾ വിപണിയിലെത്തുന്നത്. ദീർഘദൂര യാത്ര ഇലക്ട്രിക് വാഹനങ്ങളിൽ സാധ്യമാകുമോ എന്ന സംശയം അതോടെ ഇല്ലാതായി.

30 കെ.വി, 60 കെ.വി, 120 കെ.വി തുടങ്ങി ഏത് അളവിലാണോ നിങ്ങളുടെ വാഹനം വൈദ്യുത ഇന്ധനം സ്വീകരിക്കുന്നത് അതിനനുസരിച്ചുള്ള ചാർജറുകളാണ് ഗോ ഈസി ചാർജിങ് പോയന്റുകളിൽ സജ്ജമാക്കിയിരിക്കുന്നത്. ഈ ചാർജിങ് സ്റ്റേഷനുകളുടെ ലൊക്കേഷനുകളുടെ പ്രത്യേകത അനുസരിച്ച് അതൊരു റിലാക്സേഷൻ ഹബായി മാറുന്ന സാഹചര്യവും നിലവിൽ ഉണ്ട്. ചെറിയ കാത്തിരിപ്പ് സമയം ലാഭകരമായി വിനിയോഗിക്കുവാൻ ഇത് വഴി ഉപഭോക്താക്കൾക്കും കഴിയുന്നു. ആഹാരം കഴിക്കാനും ഷോപ്പിങ് നടത്താനുമൊക്കെ സമയം കണ്ടെത്താം. 

പെട്രോൾ പമ്പല്ല ചാർജിങ് ഹബ്ബ് 

തുടക്കത്തിൽ പറഞ്ഞത് പോലെ റോഡരികിൽ പെട്രോൾ പമ്പുകൾ പോലെ ഗോ ഈസിയുടെ ചാർജിങ് ഹബുകൾ സാധാരണയായി വരികയാണ്. ഇതിനകം തന്നെ ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങൾ നിരത്തുകളിൽ ഒരുപാടുണ്ട്. ഇനി കാറുകളുടെ വിപണിയാണ് വർദ്ധിക്കുന്നത്. പാസഞ്ചർ കാറുകൾ മുതൽ ലക്ഷ്വറി കാറുകൾ വരെ ഇലക്ട്രിക് നിർമിതിയായി പുറത്തു വരുന്നുണ്ട്. ഈ ഒരു സാധ്യതയെ ആദ്യമേ തന്നെ വിനിയോഗിക്കുക എന്നതുകൊണ്ടാണ് ഗോ ഈസി ചാർജിങ് പോയന്റുകൾ സ്ഥാപിച്ചു അതൊരു ബിസിനസ്സ് സംരംഭമാക്കി എടുക്കാൻ ബിസിനസ്സ് പ്രേമികൾ രംഗത്തേക്ക് ഇറങ്ങുന്നത്.

തുടക്കമായതിനാൽ വലിയ മുതൽ മുടക്കില്ലാതെ തന്നെ ഒരു വ്യക്തിക്ക് ഒരു ചാർജിങ് പോയന്റ് ആരംഭിക്കാൻ കഴിയും. ഹൈവേകളിലോ പ്രധാന പാതയോരങ്ങളോട് ചേർന്നോ സ്ഥലസൗകര്യമുള്ളവരാണെങ്കിൽ വളരെ എളുപ്പത്തിൽ ഒരു ചാർജിങ് സ്റ്റേഷന്റെ ഉടമയാകാം. രണ്ടു തരത്തിലുള്ള ഓപ്പറഷൻ രീതികളാണ് ഗോ ഈസിക്കുള്ളത്; കമ്പനി നേരിട്ട് നടത്തുന്ന ചാർജിങ് സ്റ്റേഷനായും ഫ്രാഞ്ചൈസി മാതൃകയിലും. ഒരു ചാർജിങ് സ്റ്റേഷൻ തുടങ്ങി അത് പൂർത്തിയാകുന്നത് വരെ സർക്കാർ തലത്തിലും അല്ലാതെയുമുള്ള നടപടികൾ ഗോ ഈസി തന്നെ നിർവഹിക്കും. ടേൺ കീ അടിസ്ഥാനത്തിലാണ് ഈ പ്രവർത്തനം കമ്പനി ഏകോപിപ്പിക്കുന്നത്. നാളെ വൻ ലാഭം കൊയ്യുന്ന ഒരു വിപണിയെ ഇന്ന് തന്നെ സംരംഭകന്റെ കയ്യിൽ എത്തിക്കുകയാണ് ഗോ ഈസി.

വൈദ്യുതിയെക്കുറിച്ച് ആശങ്ക വേണ്ട 

വൈദ്യുതോർജമുപയോഗിച്ച് വണ്ടി ചാർജിങ് ചെയ്യുക, ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കുക എന്നൊക്കെ പറയുമ്പോൾ കേരളത്തിലെ കെ.എസ്.ഇ.ബിയെ വിശ്വസിച്ച് ഇതിനിറങ്ങാമോ എന്ന ചോദ്യം ചോദിക്കുന്നവർക്കുള്ള ഉത്തരമാണ് ഗോ ഈസിയുടെ വായു പ്രോജക്ടുകൾ. വിൻഡ്  മില്ലിലൂടെ വൈദ്യതി ഉല്പാദിപ്പിക്കുന്നതാണ് വായു പ്രോജക്ട്. കേരള അതിർത്തിയിലുള്ള കഞ്ചിക്കോട്ടാണ് മാസങ്ങൾക്കകം വായു പ്രോജക്ട്-വൺ കമ്മീഷൻ ചെയ്യുന്നത്. വായു പ്രൊജക്റ്റ്–ടുവും അന്തിമ ഘട്ടത്തിലാണ്. അഞ്ചു പ്രോജക്ടുകളാണ് വിൻഡ് മില്ലിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനായി ഗോ ഈസിക്കുള്ളത്. ഉത്പാദിപ്പിച്ച വൈദ്യതി തങ്ങളുടെ ചാർജിങ് സ്റ്റേഷൻ ഉടമകൾക്കും ഉപഭോക്താക്കൾക്കും എത്തിക്കുക വഴി വൈദ്യുതി വിലയിലുണ്ടാകുന്ന വർദ്ധനയിൽ കമ്പനിക്ക് നിയന്ത്രണം കൊണ്ടുവരാനും സാധിക്കും. 

ഇനിയെന്തിന് മടിച്ച് നിൽക്കണം? ഒരു ചാർജിങ് സ്റ്റേഷൻ ഉടമയായി നിങ്ങളുടെ ലൈഫും ഫുൾ ചാർജ്ജാക്കൂ!   


 

click me!