പ്രാഥമിക ഓഹരി വിൽപ്പന: ​ഗോ എയർ അപേക്ഷ സമർപ്പിച്ചു

By Web Team  |  First Published May 15, 2021, 8:52 PM IST

ഐപിഒയ്ക്ക് മുന്നോടിയായി 1,500 കോടി രൂപ സമാഹരിക്കുന്നതിന് ​കമ്പനിയുടെ പ്രമോട്ടർമാരായ വാഡിയ ​ഗ്രൂപ്പ് ശ്രമം തുടങ്ങി. 


ദില്ലി: ​ഗോ ഫസ്റ്റ് എന്ന് റീ ബ്രാൻഡ് ചെയ്ത ​ഗോ എയർ ഐപിഒയ്ക്ക് തയ്യാറെടുക്കുന്നു. ഐപിഒയിലൂടെ (പ്രാഥമിക ഓഹരി വിൽപ്പന) പൊതു വിപണിയിൽ നിന്നും 3,600 കോടി രൂപ സമാഹരിക്കാനാണ് ​ഗോ എയർലൈൻസ് (ഇന്ത്യ) ലിമിറ്റഡിന്റെ പദ്ധതി.

കമ്പനിയുടെ ബാധ്യതകൾ കുറയ്ക്കുന്നതിനും കൊവിഡ് -19 പ്രതിസന്ധികളെ അതിജീവിച്ച് പ്രവർത്തനം വിപുലമാക്കുന്നതിനും ലക്ഷ്യവച്ചാണ് ഓഹരി വിൽപ്പന. ഇതിന്റെ ആദ്യ പടിയായ അപേക്ഷ കഴിഞ്ഞ ദിവസം കമ്പനി സമർപ്പിച്ചു. 

Latest Videos

undefined

ഐപിഒയ്ക്ക് മുന്നോടിയായി 1,500 കോടി രൂപ സമാഹരിക്കുന്നതിന് ​കമ്പനിയുടെ പ്രമോട്ടർമാരായ വാഡിയ ​ഗ്രൂപ്പ് ശ്രമം തുടങ്ങി. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!