പ്രതിസന്ധിയിലായ സ്വകാര്യ ബാങ്കിനെ ഡിബിഎസുമായി ലയിപ്പിക്കാനുള്ള സംയോജന പദ്ധതി കഴിഞ്ഞ ആഴ്ച സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ചെന്നൈ: ലക്ഷ്മി വിലാസ് ബാങ്ക് (എൽവിബി)- ഡിബിഎസ് ബാങ്ക് ലയനത്തിൽ ഇടപെടില്ലെന്ന് മദ്രാസ് ഹൈക്കോടതി. എന്നാൽ, ലക്ഷ്മി വിലാസ് ബാങ്ക് (എൽവിബി) ഓഹരി ഉടമകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ചില നിർദേശങ്ങൾ മദ്രാസ് ഹൈക്കോടതി മുന്നോട്ടുവച്ചു. കോടതി വിഷയത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
പ്രതിസന്ധിയിലായ സ്വകാര്യ ബാങ്കിനെ ഡിബിഎസുമായി ലയിപ്പിക്കാനുള്ള സംയോജന പദ്ധതി കഴിഞ്ഞ ആഴ്ച സർക്കാർ പ്രഖ്യാപിച്ചിരുന്നു.
undefined
എൽവിബി ഓഹരി ഉടമകൾക്കെതിരെ കൂടുതൽ മുൻവിധിയോടെ നടപടിയെടുക്കരുതെന്ന് മദ്രാസ് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു. കൂടാതെ, "എൽ വി ബിക്ക് നഷ്ടപരിഹാരം നൽകാൻ കോടതി തീരുമാനിക്കുകയും നിർദ്ദേശിക്കുകയും ചെയ്താൽ, അത് നൽകുമെന്ന് ഡി ബി എസ് ബാങ്ക് കോടതിയിൽ ഒരു ഉറപ്പ് നൽകണം," ഇടക്കാല ഉത്തരവ് ഉദ്ധരിച്ച് പ്രമുഖ വാർത്താ പോർട്ടലായ മണി കൺട്രോൾ റിപ്പോർട്ട് ചെയ്തു.
കൂടാതെ, സുരക്ഷയെന്ന നിലയിൽ, ട്രാൻസ്ഫർ കമ്പനിയുടെ (എൽ വി ബിയുടെ) ഓഹരികളുടെ മുഖമൂല്യത്തിന്റെ പരിധി വരെ ഡി ബി എസ് ബാങ്ക് അതിന്റെ അക്കൗണ്ട് ബുക്കുകളിൽ ഒരു പ്രത്യേക റിസർവ് ഫണ്ട് സൃഷ്ടിക്കുകയും കൂടുതൽ ഓർഡറുകൾക്ക് വിധേയമായി അത് നിലനിർത്തുകയും വേണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ഡോ. വിനീത് കോത്താരി, എം.എസ്. രമേശ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇടക്കാല നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്.