ഫ്ലിപ്പ്കാർട്ടും ആദിത്യ ബിർള ഫാഷനും തമ്മിൽ ഓഹരി വിൽപ്പനക്കരാർ: തന്ത്രപരമായ നീക്കം പ്രഖ്യാപിച്ച് കുമാർ ബിർള

By Web Team  |  First Published Oct 23, 2020, 6:55 PM IST

ഈ പങ്കാളിത്തം കമ്പനിയുടെ വിപണി സാന്നിധ്യം ശക്തിപ്പെടുത്താനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


മുംബൈ: ആദിത്യ ബിർള ഫാഷൻ ഇ -കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടുമായി ഓഹരി കൈമാറ്റക്കരാർ ഒപ്പിട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ആദിത്യ ബിർള ഫാഷന്റെ 7.8 ശതമാനം ഓഹരി ഫ്ലിപ്പ്കാർട്ട് വാങ്ങും. 1,500 കോടി രൂപയുടെ ഇടപാടാണ് ഇരുകമ്പനികൾക്കുമിടയിൽ നടക്കുക.

കരാറിൽ വിവിധ വസ്ത്ര ബ്രാൻഡുകളുടെ വിൽപ്പനയും വിതരണവും ഉൾപ്പെടുമെന്ന് ആദിത്യ ബിർള ഫാഷൻ പ്രസ്താവനയിൽ പറഞ്ഞു. ആദിത്യ ബിർള ഫാഷന്റെ 3.1 ദശലക്ഷം മുൻഗണന ഓഹരികൾ ഫ്ലിപ്കാർട്ടിന് 205 രൂപയ്ക്ക് നൽകുമെന്ന് ബിഎസ്ഇ വിജ്ഞാപനത്തിൽ കമ്പനി പറയുന്നു.

Latest Videos

undefined

മൂലധന വർദ്ധനവ് ആദിത്യ ബിർള ഫാഷന്റെ ബാലൻസ് ഷീറ്റിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും വളർച്ച ത്വരിതപ്പെടുത്തുമെന്നും ബിർള ഫാഷൻ ഗവേഷണ വിഭാ​ഗം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എഡൽ വീസ് പറഞ്ഞു. ഈ പങ്കാളിത്തം കമ്പനിയുടെ വിപണി സാന്നിധ്യം ശക്തിപ്പെടുത്താനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇഷ്യു പൂർത്തിയാകുമ്പോൾ 55.13 ശതമാനം ഓഹരിയാകും ആദിത്യ ബിർള ഫാഷന്റെ പ്രൊമോട്ടർ, പ്രൊമോട്ടർ ഗ്രൂപ്പ് കമ്പനികൾ എന്നിവർക്ക് കമ്പനിയിൽ അവശേഷിക്കുക. 

“ഈ പങ്കാളിത്തം ഇന്ത്യയുടെ വളർച്ചാ സാധ്യതകളുടെ ശക്തമായ അംഗീകാരമാണ്. അടുത്ത 5 വർഷത്തിനുള്ളിൽ 100 ബില്യൺ ഡോളറിലേക്ക് വളരാൻ ഒരുങ്ങുന്ന ഇന്ത്യയിലെ വസ്ത്ര വ്യവസായത്തിന്റെ ഭാവിയെപ്പറ്റിയുളള ഞങ്ങളുടെ ശക്തമായ ബോധ്യവും ഇത് പ്രതിഫലിപ്പിക്കുന്നു. കാലങ്ങളായി, ഇന്ത്യയിലെ ഭാവി വളർച്ചാ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ശക്തമായ ഒരു വേദിയായി ഞങ്ങൾ ആദിത്യ ബിർള ഫാഷനെ രൂപപ്പെടുത്തി. ഈ പങ്കാളിത്തം ആ തന്ത്രത്തിന്റെ നിർണായക ഘടകമാണ്," ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർള പറഞ്ഞു. 

click me!