2030ഓടെ ലോജിസ്റ്റിക്‌സ് രംഗത്ത് 100 ശതമാനം ഇലക്ട്രിക്ക് വാഹനങ്ങൾ: ഫ്ലിപ്കാർട്ട്-മഹീന്ദ്രലോജിസ്റ്റിക്‌സ് സഹകരണം

By Web Team  |  First Published Apr 6, 2021, 8:38 PM IST

 ബെംഗളൂരു, മുംബൈ, ദില്ലി, പൂനെ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഇഡിഇഎല്ലിന്റെ സാന്നിദ്ധ്യം വര്‍ഷാവസാനത്തോടെ 20 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. ഇതുവഴി ഫ്‌ളിപ്കാര്‍ട്ടിന്റെ ഡെലിവറി തടസമില്ലാതെ സാധ്യമാക്കും.    
 


മുംബൈ: ഇന്ത്യൻ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ട് രാജ്യത്തെ ലോജിസ്റ്റിക്‌സ് രംഗത്ത് ഇലക്ട്രിക്ക് വാഹനങ്ങള്‍ (ഇവി) വിന്യസിക്കുന്നതിന്റെ ഭാഗമായി മഹീന്ദ്ര ലോജിസ്റ്റിക്‌സ് ലിമിറ്റഡുമായി (എംഎല്‍എല്‍) സഹകരിക്കുന്നു. 2030ഓടെ ലോജിസ്റ്റിക്‌സ് രംഗത്ത് 100 ശതമാനം ഇലക്ട്രിക്ക് വാഹനങ്ങളാക്കുമെന്ന ഫ്‌ളിപ്കാര്‍ട്ടിന്റെ പ്രതിബദ്ധത പാലിക്കാനായി 25,000 ഇലക്ട്രിക്ക് വാഹനങ്ങള്‍ രംഗത്തിറക്കും. ഇവിയിലേക്കുള്ള ഫ്‌ളിപ്കാര്‍ട്ടിന്റെ മാറ്റത്തില്‍ മഹീന്ദ്ര ലോജിസ്റ്റിക്‌സ് നിര്‍ണായക പങ്ക് വഹിക്കും.

മഹീന്ദ്ര ലോജിസ്റ്റിക്‌സ് 2020 ന്റെ അവസാനത്തില്‍ തന്നെ സ്വന്തം ഇലക്ട്രിക് ഡെലിവറി ബ്രാന്‍ഡായ ഇഡിഇഎല്‍ അവതരിപ്പിച്ചു. കണ്‍സ്യൂമര്‍, ഇ-കൊമേഴ്‌സ് കമ്പനികളുമായി സഹകരിച്ച് ഇഡിഇഎല്‍ രാജ്യത്തെ ആറു നഗരങ്ങളില്‍ ഡെലിവറി സേവനം നടത്തുന്നുണ്ട്. എംഎല്‍എല്‍ ഇഡിഇഎല്ലിലൂടെ ഫ്‌ളിപ്പ്ക്കാര്‍ട്ടിന്റെ സപ്ലൈ ചെയിന്‍ വലിയൊരു ഇവി ഫ്‌ളീറ്റ് വിന്യസിക്കുന്നുണ്ട്. ചാര്‍ജിങ് സ്റ്റേഷനുകള്‍, പാര്‍ക്കിങ് സ്ഥലങ്ങള്‍, ജീവനക്കാര്‍ക്ക് പരിശീലനം, റൂട്ട് പ്ലാനിങ്, ബാറ്ററി കൈമാറ്റല്‍ കേന്ദ്രങ്ങള്‍ എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. കൂടുതല്‍ കാര്യക്ഷമതയ്ക്കായി കണ്‍ട്രോള്‍ ടവറുകളും സാങ്കേതിക വിദ്യകളും ഉപയോഗിക്കും. 

Latest Videos

ഫ്‌ളിപ്കാര്‍ട്ട് മറ്റ് പല ഉല്‍പ്പാദകരുമായി സഹകരിച്ചുകൊണ്ട് ഇലക്ട്രിക്ക് ടു, ത്രീ വീലറുകള്‍ വിതരണത്തിനായി ഉപയോഗിക്കുന്നുണ്ട്. എംഎല്‍എല്‍ ഇഡിഇഎല്ലുമായുള്ള സഹകരണത്തോടെ ഇത് രാജ്യത്തുടനീളം വിപുലമാകും. ഇലക്ട്രിക്ക് ഡെലിവറി ബ്രാന്‍ഡായ ഇഡിഇഎല്ലിലൂടെ എംഎല്‍എല്‍ വിവിധ തരത്തിലുള്ള ഇലക്ട്രിക്ക് വാഹനങ്ങള്‍ വാങ്ങും. ഇഡിഇഎല്ലിന് നിലവില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വലിയൊരു നിര തന്നെയുണ്ട്. ഫ്‌ളിപ്കാര്‍ട്ടിന്റെ ലക്ഷ്യം സാധ്യമാക്കുന്നതിനായി വരും മാസങ്ങളില്‍ ഇത് വര്‍ധിപ്പിക്കും. ബെംഗളൂരു, മുംബൈ, ദില്ലി, പൂനെ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഇഡിഇഎല്ലിന്റെ സാന്നിദ്ധ്യം വര്‍ഷാവസാനത്തോടെ 20 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. ഇതുവഴി ഫ്‌ളിപ്കാര്‍ട്ടിന്റെ ഡെലിവറി തടസമില്ലാതെ സാധ്യമാക്കുമെന്നും കമ്പനി വ്യക്തമാക്കി.    

click me!