ഇസാഫ് ബാങ്കിന് ഐപിഒ നടത്താൻ അനുമതി

By Web Team  |  First Published Mar 27, 2020, 1:03 PM IST

800 കോടി രൂപ പുതിയ ഓഹരികളിലൂടെയും 176.2 കോടി രൂപ നിലവിലെ പ്രൊമോട്ടര്‍മാരുടെ ഓഹരി വിറ്റഴിച്ചും സമാഹരിക്കും.


കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പ്രഥമ ഓഹരി വില്‍പ്പനയ്ക്കു (ഐ.പി.ഒ) സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ അനുമതി ലഭിച്ചു. 976 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിക്കുന്നത്. 800 കോടി രൂപ പുതിയ ഓഹരികളിലൂടെയും 176.2 കോടി രൂപ നിലവിലെ പ്രൊമോട്ടര്‍മാരുടെ ഓഹരി വിറ്റഴിച്ചും സമാഹരിക്കും.

75 ശതമാനം ഓഹരി ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റ്യൂഷണൽ ബയേഴ്‌സിനായി നീക്കിവച്ചിരിക്കുകയാണ്. 15 ശതമാനം വരെ ഓഹരികള്‍ നോണ്‍ ഇന്‍സ്റ്റിറ്റ്യൂഷണൽ ഇന്‍വെസ്റ്റര്‍മാര്‍ക്കും 10 ശതമാനം റീട്ടെയ്ല്‍ ഇന്‍വെസ്റ്റര്‍മാര്‍ക്കും നീക്കിവെച്ചിരിക്കുന്നു. ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം ബാങ്കിന്റെ മൂലധന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും.

Latest Videos

click me!