സൂപ്പർ ഫാസ്റ്റ് ഇന്റർനെറ്റ്: ടെസ്‌ലയ്ക്ക് പുറമെ ഇലോണ്‍ മസ്‌ക്കിന്റെ രണ്ടാം കമ്പനിയും ഇന്ത്യയിലേക്ക്

By Web Team  |  First Published Mar 2, 2021, 9:18 PM IST

ലോകത്തിൽ തന്നെ ഏറ്റവും വലിയ വിപണിയാണ് ഇന്ന് ഇന്ത്യ.


മുംബൈ: ഇലോണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് എന്ന കമ്പനിയും ഇന്ത്യയിലേക്ക്. അതിവേഗ ഇന്റർനെറ്റ് സേവനമെന്ന വാഗ്ദാനവുമായാണ് വമ്പൻ കമ്പനിയുടെ ഇന്ത്യയിലേക്കുള്ള വരവ്. സ്പേസ് എക്സിന് കീഴിലാണ് ഇലോണ്‍ മസ്‌ക്കിന്റെ അഭിമാന സംരംഭമായ സ്റ്റാർലിങ്കിന്റെ പ്രവർത്തനം. 

പരമ്പരാഗത സാറ്റലൈറ്റുകളേക്കാൾ 60 മടങ്ങ് അടുത്ത് നിന്ന് ഭൂമിയിലേക്ക് മെച്ചപ്പെട്ട ഇന്റർനെറ്റ് സേവനം നൽകാൻ കഴിയും എന്നതാണ് സ്റ്റാർലിങ്ക് സാറ്റലൈറ്റുകളുടെ മേന്മയായി കമ്പനി അവകാശപ്പെടുന്നത്. ലോകത്തിൽ തന്നെ ഏറ്റവും വലിയ വിപണിയാണ് ഇന്ന് ഇന്ത്യ. അതിനാൽ തന്നെ പ്രവർത്തന രംഗത്ത് വൻ വളർച്ച ലക്ഷ്യമിട്ടാണ് കമ്പനി ഇന്ത്യയിലേക്ക് വരുന്നത്.

Latest Videos

അടുത്ത വർഷം ഇന്ത്യയിലെ പ്രവർത്തനം ആരംഭിക്കാനാണ് സ്റ്റാർലിങ്കിന്റെ ലക്ഷ്യം. എന്നാൽ, കൃത്യമായ തീയതി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ദില്ലി, ബെംഗളൂരു, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലാവും തുടക്കത്തിൽ പ്രവർത്തനം. പ്രീ ബുക്കിങ് ആരംഭിച്ചതിനാൽ സ്റ്റാർലിങ്കിന്റെ വെബ്സൈറ്റിൽ നിന്ന് ഉപഭോക്താക്കൾ ഇക്കാര്യങ്ങൾ സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കും.

click me!