ഇലക്ട്രിക് വാഹന ചാര്‍ജിങ്: ടാറ്റയുമായി കൈകോര്‍ക്കാന്‍ ടെസ്ല

By Web Team  |  First Published Mar 13, 2021, 1:00 AM IST

ഇന്ത്യയില്‍ ഈ വര്‍ഷം തങ്ങളുടെ മോഡല്‍ 3 ഇലക്ട്രിക് സെഡാന്‍ കാര്‍ ഇറക്കുമതി ചെയ്ത് വില്‍ക്കാനുള്ള ആലോചനയിലാണ് ടെസ്ല. എന്നാല്‍ ചാര്‍ജിങ് സ്റ്റേഷനുകളുടെ അപര്യാപ്തത കമ്പനിക്ക് തലവേദനയാണ്.
 


മുംബൈ: ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുന്ന ടെസ്ല അടിസ്ഥാന സൗകര്യ വികസന കാര്യങ്ങളുമായി ബന്ധപ്പെട്ട് ടാറ്റ പവറുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കാനാണിത്. സിഎന്‍ബിസി ടിവി18 ന്റെ ഈ റിപ്പോര്‍ട്ടിന് പിന്നാലെ ടാറ്റ പവറിന്റെ ഓഹരികള്‍ വന്‍ കുതിപ്പ് നേടി.

2014 ജൂണ്‍ ഒന്‍പതിന് ശേഷമുള്ള ഏറ്റവും മികച്ച നിലയിലാണ് ടാറ്റ പവറിന്റെ ഓഹരി വില എത്തിച്ചേര്‍ന്നത്. ഇന്ത്യയില്‍ ഈ വര്‍ഷം തങ്ങളുടെ മോഡല്‍ 3 ഇലക്ട്രിക് സെഡാന്‍ കാര്‍ ഇറക്കുമതി ചെയ്ത് വില്‍ക്കാനുള്ള ആലോചനയിലാണ് ടെസ്ല. എന്നാല്‍ ചാര്‍ജിങ് സ്റ്റേഷനുകളുടെ അപര്യാപ്തത കമ്പനിക്ക് തലവേദനയാണ്. 

Latest Videos

കര്‍ണാടകയില്‍ ഇലക്ട്രിക് കാര്‍ മാനുഫാക്ചറിങ് യൂണിറ്റ് ടെസ്ല തുടങ്ങുന്നുണ്ട്. ടാറ്റ പവറും ടെസ്ലയും തമ്മിലുള്ള ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണെന്നാണ് വിവരം. എന്നാല്‍ ഇതേക്കുറിച്ച് ഇരു കമ്പനികളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
 

click me!