കൊവിഡിന് ശേഷവും തുറക്കില്ല; നിര്‍ണായക തീരുമാനവുമായി മൈക്രോസോഫ്റ്റ്

By Web Team  |  First Published Jun 26, 2020, 11:10 PM IST

ലോകമാകെ 83 സ്റ്റോറുകളാണ് കമ്പനിക്ക് ഉണ്ടായിരുന്നത്. ഇതില്‍ 72 സ്റ്റോറുകളും അമേരിക്കയിലായിരുന്നു.
 


ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് ലോകമാകെയുള്ള തങ്ങളുടെ എല്ലാ റീട്ടെയില്‍ സ്റ്റോറുകളും അടച്ചു. മാര്‍ച്ച് മാസം മുതല്‍ എല്ലാ സ്റ്റോറുകളും കൊവിഡിനെ തുടര്‍ന്ന് അടച്ചിരുന്നു. ഇവയൊന്നും കൊവിഡ് നിയന്ത്രണ വിധേയമായാലും തുറക്കേണ്ടെന്നാണ് കമ്പനിയുടെ തീരുമാനം.

ലോകമാകെ 83 സ്റ്റോറുകളാണ് കമ്പനിക്ക് ഉണ്ടായിരുന്നത്. ഇതില്‍ 72 സ്റ്റോറുകളും അമേരിക്കയിലായിരുന്നു. ശേഷിച്ചവ മറ്റ് രാജ്യങ്ങളിലുമായിരുന്നു. ലാപ്‌ടോപ്പ്, മറ്റ് ഹാര്‍ഡ്വെയര്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് ഇവിടെ വിറ്റിരുന്നത്. 

Latest Videos

ഈ കടുത്ത തീരുമാനത്തെ നയപരമായ മാറ്റമെന്നാണ് കമ്പനി വിശേഷിപ്പിച്ചത്. അതേസമയം ന്യൂയോര്‍ക്ക്, ലണ്ടന്‍, സിഡ്നി, ഓസ്‌ട്രേലിയ, റെഡ്‌മോണ്ട്, വാഷിങ്ടണ്‍ എന്നിവിടങ്ങളിലെ സ്റ്റോറുകള്‍ തുറക്കണോയെന്ന് പിന്നീട് തീരുമാനിക്കും. എല്ലാ തൊഴിലാളികള്‍ക്കും കമ്പനിയുടെ ഭാഗമായി നിലനില്‍ക്കാന്‍ അവസരം ഉണ്ടെന്നും കമ്പനി വ്യക്തമാക്കി.

click me!