കൊറോണ വിമാനക്കമ്പനികളെ വീഴ്ത്തുമെന്ന് 'ഇസഡ് ടെസ്റ്റ്'; പ്രധാന ഹബ്ബുകളിലും പ്രതിസന്ധി !

By Web Team  |  First Published Mar 30, 2020, 3:47 PM IST

ഏഷ്യ-പസഫിക് മേഖലയിലെ 12 പ്രധാന ഹബുകളിലെ വിമാനത്താവള ഗതാഗതം മാർച്ച് രണ്ടാം വാരത്തിൽ ശരാശരി 80 ശതമാനം ഇടിഞ്ഞതായി എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ ഏഷ്യ-പസഫിക് അറിയിച്ചു.


മുംബൈ: ലോകത്തിലെ പല രാജ്യങ്ങളും അതിർത്തികൾ അടച്ചുകൊണ്ടിരിക്കുമ്പോൾ, ഏറ്റവും പ്രതിസന്ധിയിലാകുന്നത് ട്രാവൽ ആൻഡ് ടൂറിസം വ്യവസായമാണ്. പ്രത്യേകിച്ചും കൂടുതൽ നാശനഷ്ടങ്ങൾക്ക് ഇരയാകുന്നത് വിമാനക്കമ്പനികളാണ്. വാണിജ്യ വിമാന സർവീസുകൾ നിർത്തലാക്കുന്നതിനാൽ ഈ വർഷം വിമാനക്കമ്പനികൾക്ക് ഒരു ട്രില്യൺ ഡോളർ വരുമാന നഷ്ടം ഉണ്ടാകുമെന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (ഐ‌എ‌ടി‌എ) പറയുന്നു.

സിഡ്‌നി ആസ്ഥാനമായുള്ള സിഎപിഎ സെന്റർ ഫോർ ഏവിയേഷന്റെ നി​ഗമനത്തിൽ സാമ്പത്തിക പിന്തുണ കണ്ടെത്താനായില്ലെങ്കിൽ മെയ് അവസാനത്തോടെ പല വിമാനക്കമ്പനികളും പാപ്പരാകുമെന്നാണ്. കൂടാതെ ആഗോള വിമാനക്കമ്പനികളിൽ പകുതിയോളം വർഷാവസാനത്തിനുമുമ്പ് ബിസിനസിൽ നിന്ന് പുറത്തുപോകാമെന്നും അവർ പ്രവചിച്ചു.

Latest Videos

undefined

പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്, സ്പൈസ് ജെറ്റ്, നോർവീജിയൻ, അമേരിക്കൻ എയർലൈൻസ്, സ്കൈ വെസ്റ്റ്, എയർ ഏഷ്യ, ഏഷ്യാന എയർലൈൻസ്, വിർജിൻ ഓസ്‌ട്രേലിയ, കൊറിയൻ എയർ, ചൈന ഈസ്റ്റേൺ, ചൈന സതേൺ എയർലൈൻസ് എന്നിവ കടക്കെണിയിലേക്ക് നീങ്ങിയേക്കുമെന്നാണ് പാപ്പരത്തങ്ങൾ പ്രവചിക്കാൻ 1960 കളിൽ എഡ്വേഡ് ആൾട്ട്മാൻ വികസിപ്പിച്ച ഇസഡ് സ്കോർ രീതി ഉപയോഗിച്ച് ബ്ലൂംബർഗ് പ്രവചിക്കുന്നത്. 

ധന ദ്രവ്യത, സോൾ‌വൻസി, ലാഭക്ഷമത, ലിവറേജ്, സമീപകാല പ്രകടനം എന്നിവ ഉൾപ്പെടെ അഞ്ച് വേരിയബിളുകളെയാണ് ഇസഡ് സ്കോറുകൾ അളക്കുന്നത്. എന്നാൽ, സർക്കാർ ജാമ്യം, ഓഹരി ഉടമകളുടെ അസാധാരണ മൂലധന കുത്തിവയ്പ്പ്, മറ്റ് ധനസഹായ സ്രോതസ്സുകൾ എന്നിവ കണക്കിലെടുക്കുന്നില്ല. 

ഏഷ്യ-പസഫിക് മേഖലയിലെ 12 പ്രധാന ഹബുകളിലെ വിമാനത്താവള ഗതാഗതം മാർച്ച് രണ്ടാം വാരത്തിൽ ശരാശരി 80 ശതമാനം ഇടിഞ്ഞതായി എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ ഏഷ്യ-പസഫിക് അറിയിച്ചു.

സിംഗപ്പൂർ എയർലൈൻസ് (എസ്‌ഐ‌എ) പോലുള്ള മികച്ചതും നന്നായി പ്രവർത്തിക്കുന്നതുമായ കമ്പനികൾക്ക് പോലും കോവിഡ് -19 വരുത്തുന്ന ആഘാതത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്നും അവർ പറയുന്നു. 
 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!