65 ശതമാനത്തോളം ഇന്ത്യൻ ജീവനക്കാർ ഉള്ള കോഗ്നിസെന്റ് പോലും കൊവിഡ് കാലത്ത് ജീവനക്കാർക്ക് ബേസിക് പേയുടെ 25 ശതമാനം അധികം നൽകുമെന്ന് പ്രഖ്യാപിച്ചു.
മുംബൈ: കൊവിഡ് വൈറസ് ബാധയുടെ ഗൗരവം പരിഗണിച്ച് ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ വേണ്ടെന്ന തീരുമാനത്തിലേക്ക് ഇന്ത്യൻ ഐടി കമ്പനികൾ. അമേരിക്കൻ ഐടി കമ്പനികളായ സെയിൽസ്ഫോർസ്, മോർഗൻ സ്റ്റാൻലി എന്നിവയുടെ പരസ്യ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് പ്രഖ്യാപനം എങ്കിലും, ഇന്ത്യൻ ഐടി കമ്പനികൾ ഇത് പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല.
ആഗോളതലത്തിൽ വിസ, സെയിൽസ്ഫോർസ്, മോർഗൻ സ്റ്റാൻലി, സിറ്റി ഗ്രൂപ്പ്, ബാങ്ക് ഓഫ് അമേരിക്ക, ഫെഡെക്സ് എന്നീ കമ്പനികളുടെ സിഇഒമാർ ഇത്തവണ പിരിച്ചുവിടില്ല എന്ന് പ്രഖ്യാപിച്ചിരുന്നു. 65 ശതമാനത്തോളം ഇന്ത്യൻ ജീവനക്കാർ ഉള്ള കോഗ്നിസെന്റ് പോലും കൊവിഡ് കാലത്ത് ജീവനക്കാർക്ക് ബേസിക് പേയുടെ 25 ശതമാനം അധികം നൽകുമെന്ന് പ്രഖ്യാപിച്ചു.
undefined
അതേസമയം ഐടി കമ്പനികളിലെ മിഡിൽ, സീനിയർ മാനേജ്മെന്റ് വിഭാഗത്തിലുള്ളവരുടെ വേതന വർധനവും വേരിയബിൾ പേയും ഹോൾഡ് ചെയ്യും എന്ന സൂചനയുണ്ട്. വൻകിട കമ്പനികളായ ബജാജ് ഓട്ടോ, വേദാന്ത ഗ്രൂപ്പ്, എസ്സാർ ഗ്രൂപ്പ് എന്നിവരും ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക