സിയാൽ മോഡലിൽ കേരള റബർ ലിമിറ്റഡ് വരുന്നു; ഓഫ് റോഡ് ടയറുകൾ, മെഡിക്കൽ ​ഗ്ലൗസ് എന്നിവ ഷോർട്ട് ലിസ്റ്റ് ചെയ്തു

By Web Team  |  First Published Jun 10, 2021, 10:59 PM IST

കേരള സർക്കാർ ഏറ്റെടുക്കുന്ന ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ കോട്ടയം വെള്ളൂരുളള ഭൂമിയിലാകും കേരള റബർ ലിമിറ്റഡ് സ്ഥാപിക്കുക. 


കോട്ടയം: സിയാൽ മോഡലിൽ കേരള റബർ ലിമിറ്റഡ് എന്ന പേരിൽ കമ്പനി സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ. റബറിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ തയാറാക്കുകയാണ് കമ്പനിയുടെ രൂപീകരണ ലക്ഷ്യം. ഇതിനായുള്ള നടപടി അന്തിമഘട്ടത്തിലാണ്. ഇത് യാഥാർത്ഥ്യമായാൽ കർഷകർക്ക് റബറിന് നല്ല വില ഉറപ്പാക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചു വരുന്നതായി വ്യവസായ മന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു. കിറ്റ്കോ ഇതുസംബന്ധിച്ച് വിശദമായ പദ്ധതി രേഖ സമർപ്പിച്ചിട്ടുണ്ട്. ഉയർന്ന വളർച്ചാ നിരക്ക്, പ്രകൃതിദത്ത റബറിന്റെ സാധ്യതകളെ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുക, ഉൽപ്പന്നങ്ങളുടെ കയറ്റുമതി- വിപണി സാധ്യതകൾ, ഉയർന്ന പ്രവർത്തന മാർജിൻ എന്നിവ കണക്കിലെടുത്താകും ഉൽപ്പാദനം. 

Latest Videos

undefined

കമ്പനിയുടെ കീഴിൽ ഉൽപ്പാദനത്തിനായി ഓഫ് റോഡ് ടയറുകൾ, ഹീറ്റ് റസിസ്റ്റൻഡ് ലാറ്റക്സ് ത്രെഡ്, മെഡിക്കൽ ​ഗ്ലൗസ് എന്നിവയെ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. കേരള റബർ ലിമിറ്റഡ് പദ്ധതിക്ക് 1,050 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാകും പദ്ധതി നടപ്പാക്കുക. 

കേരള സർക്കാർ ഏറ്റെടുക്കുന്ന ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ കോട്ടയം വെള്ളൂരുളള ഭൂമിയിലാകും കേരള റബർ ലിമിറ്റഡ് സ്ഥാപിക്കുക. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!