ചൈന ലോകത്തെ ഏറ്റവും വലിയ 'വര്‍ക്ക് അറ്റ് ഹോം' രാജ്യമായി മാറാന്‍ പോകുന്നു; ആഗോള തൊഴില്‍ സാഹചര്യം മാറുന്നു

By Web Team  |  First Published Feb 3, 2020, 1:06 PM IST

ചൈനയിലെ ഹുബൈ മേഖല നിലവില്‍ ഏതാണ്ട് പ്രേത നഗരം പോലെയാണിപ്പോള്‍


ഷാങ്ഹായ്: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയിലും ലോകത്തെ കൊറോണ സ്ഥിരീകരിച്ച നഗരങ്ങളിലും വീട്ടിലിരുന്ന് തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ടുകള്‍. ചൈനയിലെ മിക്ക നഗരങ്ങളിലും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് തൊഴില്‍ ചെയ്യാനുളള അവസരങ്ങളൊരുക്കുന്ന തിരക്കിലാണ് കമ്പനികള്‍. 

ചൈനയിലെ ഹുബൈ മേഖല നിലവില്‍ ഏതാണ്ട് പ്രേത നഗരം പോലെയാണിപ്പോള്‍. ഇവിടുത്തെ ഫാക്ടറികള്‍, ഷോപ്പുകള്‍, ഹോട്ടലുകള്‍ എന്നിവ അടഞ്ഞുകിടക്കുകയാണ്. സമീപ പ്രദേശങ്ങളുടെയും അവസ്ഥ ഏതാണ്ട് സമാനമാണ്. ഇതോടെയാണ് ഈ മേഖലയിലെ മിക്ക കമ്പനികളും വെര്‍ച്ചല്‍ ഇടത്തേക്ക് തങ്ങളുടെ തൊഴിലിടം മാറ്റിയത്. 

Latest Videos

undefined

“വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിന് ജീവനക്കാര്‍ താല്‍പര്യം കാണിക്കുന്നു. ഇത് മികച്ച ഓപ്ഷനായി കാണുന്നു. വര്‍ക്ക് അറ്റ് ഹോം പരീക്ഷിക്കാൻ ഞങ്ങൾക്ക് ഇത് ഒരു നല്ല അവസരമാണ്". ഇന്റർ‌പബ്ലിക് ഗ്രൂപ്പിന്റെ ഭാഗമായ 400 ആളുകളുള്ള ഷാങ്ഹായ് പരസ്യ ഏജൻസിയായ റിപ്രൈസ് ഡിജിറ്റൽ മാനേജിംഗ് ഡയറക്ടർ ആൽവിൻ ഫൂ പറയുന്നു. 

വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന കൂട്ടാളികൾ സൈന്യങ്ങളായി വളരാൻ പോകുന്നു. ഇപ്പോൾ, ചൈനയിലെ ഭൂരിഭാഗം ആളുകളും ചാന്ദ്ര പുതുവത്സരത്തിനായി അവധിയിലാണ്. ചൈനീസ് കമ്പനികൾ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തുടങ്ങുമ്പോൾ, ചൈന ലോകത്തിലെ ഏറ്റവും വലിയ 'വര്‍ക്ക് അറ്റ് ഹോം' രാജ്യമായി മാറാന്‍ സാധ്യയുളളതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

വീഡിയോചാറ്റ് ആപ്ലിക്കേഷനുകൾ വഴി കൂടുതൽ പേർ ക്ലയന്റ് മീറ്റിംഗുകളും ഗ്രൂപ്പ് ചർച്ചകളും സംഘടിപ്പിക്കാൻ ശ്രമിക്കുകയാണിപ്പോള്‍. ഇതിന്‍റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ വെചാറ്റ് വർക്ക് അല്ലെങ്കിൽ ബൈറ്റെഡാൻസിന്റെ സ്ലാക്ക് പോലുള്ള പോലുള്ള ഉൽ‌പാദനക്ഷമതയുളള സോഫ്റ്റ്വെയർ പ്ലാറ്റ്‌ഫോമുകളെക്കുറിച്ചുള്ള പദ്ധതികളും ചൈനീസ് കമ്പനികള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നു. 

click me!