കെയ്ൺ എനർജിക്ക് 1.2 ബില്യൺ ഡോളറും പലിശയും നൽകണമെന്നാണ് അന്താരാഷ്ട്ര ആർബിട്രേഷൻ പാനൽ കഴിഞ്ഞ ഡിസംബറിൽ വിധി പുറപ്പെടുവിച്ചിരുന്നു.
ദില്ലി: ബ്രിട്ടീഷ് കമ്പനിയായ കെയ്ൺ എനർജി ഗ്രൂപ്പിന് അനുകൂലമായി, ഫ്രാൻസിലെ കോടതി ഇന്ത്യാ സർക്കാരിന്റെ 20 ആസ്തികൾ കണ്ടുകെട്ടാനുള്ള വിധി പുറപ്പെടുവിച്ചെന്ന് റിപ്പോർട്ട്. 1.7 ബില്യൺ ഡോളറിന്റെ ആർബിട്രേഷൻ വിധിയുടെ ഭാഗമായാണ് ഇത് ഉണ്ടായത്.
ജൂൺ 11 നാണ് ഫ്രഞ്ച് കോടതിയുടെ വിധി വന്നത്. കണ്ടുകെട്ടുന്നതിൽ ഭൂരിഭാഗവും ഫ്ലാറ്റുകളാണെന്നാണ് വിവരം. ബുധനാഴ്ച വൈകീട്ട് നിയമ നടപടികൾ പൂർത്തിയായതായി റിപ്പോർട്ടിൽ പ്രമുഖ വാർത്താ ഏജൻസിയായ പിടിഐ വ്യക്തമാക്കി. വർഷങ്ങളായി തുടരുന്ന നികുതിയുമായി ബന്ധപ്പെട്ട തർക്കമാണ് നിയമ യുദ്ധത്തിലേക്ക് ഇരു വിഭാഗങ്ങളെയും നയിച്ചത്.
undefined
കെയ്ൺ എനർജിക്ക് 1.2 ബില്യൺ ഡോളറും പലിശയും നൽകണമെന്നാണ് അന്താരാഷ്ട്ര ആർബിട്രേഷൻ പാനൽ കഴിഞ്ഞ ഡിസംബറിൽ വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ വിധി അനുസരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. ഇതോടെ വിദേശ രാജ്യങ്ങളിൽ കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള നിരവധി ആസ്തികളാണ് കെയ്ൺ എനർജി തങ്ങളുടേതാക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona