മൂന്ന് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഇടിഞ്ഞ് ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ഓഹരികൾ

By Web Team  |  First Published Oct 20, 2020, 8:47 PM IST

ബ്രിട്ടാനിയ ഓഹരികൾ 5.89 ശതമാനം ഇടിഞ്ഞ് 3,551.50 രൂപയിലെത്തി. 


മുംബൈ: ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ഓഹരികൾ ചൊവ്വാഴ്ച ആറ് ശതമാനം ഇടിഞ്ഞ് മൂന്ന് മാസത്തെ താഴ്ന്ന നിലയിലെത്തി. ജൂലൈ-സെപ്റ്റംബർ പാദത്തിലെ കമ്പനിയുടെ വരുമാന റിപ്പോർട്ട് പ്രതീക്ഷിച്ച രീതിയിൽ ഉയരാതിരുന്നതാണ് വിപണിയിലെ നഷ്ടത്തിന് കാരണം. നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ബ്രിട്ടാനിയയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 3,419.11 കോടി രൂപയിലെത്തി. ഒരു വർഷം മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് 12.14 ശതമാനമാണ് വർധന. 

ബ്രിട്ടാനിയ ഓഹരികൾ 5.89 ശതമാനം ഇടിഞ്ഞ് 3,551.50 രൂപയിലെത്തി. ജൂലൈ മൂന്നിന് ശേഷമുള്ള ഏറ്റവും ദുർബലമായ ക്ലോസിം​ഗ് നിരക്കാണിത്. സെപ്റ്റംബർ 30 ന് അവസാനിച്ച മൂന്ന് മാസ കാലയളവിൽ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് 498.13 കോടി അറ്റാദായം നേടി. ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ ഇത് 404.22 കോടി ആയിരുന്നു.  
 

Latest Videos

click me!