തുടങ്ങാം ഇനി ഓരോ ദിവസവും ഉന്മേഷത്തോടെ; 'താരാ കോഫി' മാറ്റത്തിന്റെ പുതുരുചി..

By Web Team  |  First Published Dec 17, 2020, 4:40 PM IST

ഗുണമേന്മയുള്ള കാപ്പി പരിപ്പും അതിൽ നിന്ന് ഉത്പാദിപ്പിക്കുന്ന കാപ്പിപ്പൊടിയുമാണ് 'താരാ കോഫി'യുടെ കൈമുതൽ


നല്ല കാപ്പി കുടിക്കാൻ ആഗ്രഹിക്കാത്തവരുണ്ടോ? പ്രഭാതത്തിൽ നല്ല കടുപ്പമുള്ള ഒരു കാപ്പി കിട്ടിയാൽ ആ ദിവസം നേടി എന്ന് പറയുന്നവർ ധാരാളം. ഒരു കപ്പ് നല്ല കാപ്പി എന്നാൽ ദിവസം മുഴുവൻ ഉന്മേഷം എന്നർഥം. കോഫി മെഷീനുകളുടെയും സ്റ്റീമറുകളുടെ വരവോടെ പരമ്പരാഗത രീതിയിലുള്ള കാപ്പി തിളപ്പിയ്ക്കലിന് മാറ്റം വന്നു. ഇൻസ്റ്റന്റ് കാപ്പിയും, ഫിൽട്ടർ കാപ്പിയും കാപ്പിയുടെ രുചി എങ്ങനെ ഊറ്റിയെടുക്കാം എന്ന് അന്വേഷിയ്ക്കുന്ന പരീക്ഷണങ്ങളാണ്. എത്ര ശ്രമിച്ചിട്ടും കാപ്പിപിരിപ്പിൽ ഒളിച്ചിരിക്കുന്ന രുചിയും മണവും ഊറ്റിയെടുക്കാനാകാതെ ഇനിയും ബാക്കിയുണ്ട്. അവിടെ നിന്നാണ് "താരാ കോഫി" പ്രവർത്തനം ആരംഭിക്കുന്നത്. ഗുണമേന്മയുള്ള കാപ്പി പരിപ്പും അതിൽ നിന്ന് ഉത്പാദിപ്പിക്കുന്ന കാപ്പിപ്പൊടിയുമാണ് 'താരാ കോഫി'യുടെ കൈമുതൽ തൊട്ടതിലെല്ലാം മായം കലർത്തപ്പെടുന്ന ഇക്കാലത്ത് വിശ്വസിച്ചു കുടിയ്ക്കാൻ ഒരു നല്ല ബ്രാൻഡ് അതാണ് 'താരാ കോഫി'.

 

Latest Videos

undefined

വയനാടൻ കാപ്പി

വയനാട്ടിലെ മണ്ണിലും കാലാവസ്ഥയിലും കൃഷിചെയ്ത് വിളവെടുക്കുന്ന കാപ്പിക്കുരുവിൽ നിന്നാണ് 'താരാ കോഫി' അസംസ്കൃത വസ്തു ശേഖരിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും 2100 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന വയനാടിന്റെ കാലാവസ്ഥ കാപ്പികൃഷിക്ക് ഉത്തമമാണ്. കൂടാതെ കാർബൺ ന്യൂട്രൽ മേഖല എന്ന നിലയിൽ ലോക ഭൗമ ഭൂപടത്തിൽ വയനാടിന് പ്രത്യേകം സ്ഥാനവുമുണ്ട്. കാർബൺ ന്യൂട്രൽ മേഖലയിലെ ജീവജാലങ്ങൾക്കും സസ്യജാലങ്ങൾക്കും പ്രത്യേക പ്രാധാന്യം ഇതുവഴി ലഭിക്കുന്നു. ലോകോത്തരമായ 'വയനാടൻ കാപ്പിയുടെ (റോബസ്റ്റ, അറബിക്ക) തനതു രുചിയും മണവും കാപ്പിപ്രേമികൾക്ക് ലഭിക്കണം എന്ന നിർബന്ധമുള്ളതിനാൽ ഏതെങ്കിലും തരത്തിലുള്ള കൃത്രിമ രുചിയോ, മണമോ, നിറമോ, അന്യവസ്തുക്കളോ ചേർക്കാത്ത സംശുദ്ധമായ കാപ്പിയും ഒപ്പം അനുവദനീയമായ ചില ചേരുവകൾ (ചിക്കറി) മാത്രം അനുവദനീയമായ അനുപാതത്തിൽ മിശ്രണം ചെയ്ത കാപ്പിയും 'താരാ കോഫി' സമ്മാനിക്കുന്നു.

 

കർഷക കൂട്ടായ്മ

മുൻ പറഞ്ഞ പ്രത്യേകതകൾക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ട കർഷകർ ജൈവരീതിയിൽ സംരക്ഷിക്കുന്ന കൃഷിയിടത്തിൽ നിന്നാണ് കാപ്പിക്കുരു സംഭരിക്കുന്നത്. കീടനാശിനിയോ മറ്റ് ഹോർമോണുകളോ ഉപയോഗിക്കാതെ സ്വന്തം കൃഷിയിടത്തിൽ  നിന്ന് മാത്രം ജലസേചനം നടത്തിയും ഉത്പാദിപ്പിക്കപ്പെടുന്ന കാപ്പിയാണ് ഇത്. കാപ്പി തൈ മുളപ്പിക്കുന്നതിനാവശ്യമായ വിത്തു ശേഖരണത്തിൽപ്പോലും പ്രത്യേകം ശ്രദ്ധയും, പരിശീലനവും നല്കുന്നു. ഇങ്ങനെ ജാഗ്രതയോടെ പ്രവർത്തിക്കുന്ന കർഷകകൂട്ടായ്മയാണ് 'താരാ കോഫി'യ്ക്കുള്ളത്. കാപ്പി വിലയിൽ ഇടിവു സംഭവിയ്ക്കുമ്പോഴും മൂല്യവർധനയും നാടൻ കാപ്പി എന്ന മേന്മയുമാണ് 'താരാ കോഫിയെ ഒരു വിപണന വസ്തു എന്നതിനുമപ്പുറം ഉത്തമപാനീയം എന്ന നിലിയിൽ ശ്രദ്ധേയമാക്കുന്നത്. അതിനാൽ തന്നെ കർഷകർക്ക് മാർക്കറ്റ് വിലയെക്കാൾ ഉയർന്ന വില ലഭിക്കുന്നു. കോവിഡ് കാലത്തെ പ്രതിസന്ധികൾക്കിടയിലും ഉയർന്ന വിലയിൽ കർഷകരിൽ നിന്ന് കാപ്പിശേഖരിച്ചതിനാൽ വലിയൊരളവു കർഷകരെ സഹായിക്കാനും താരാ കോഫിയ്ക്ക് കഴിഞ്ഞു. 

 

പ്രകൃതി സംരക്ഷണം

പ്രകൃതിരമണീയമായ വയനാടിന്റെ സൗന്ദര്യത്തിൽ മാറ്റുകൂട്ടുന്നതിൽ കാപ്പിത്തോട്ടങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. മലഞ്ചെരിവുകൾ നിറഞ്ഞ ഭൂപ്രകൃതിയായതിനാൽ തട്ടുതട്ടായി കൃഷി ചെയ്യപ്പെടുന്ന കാപ്പി വയനാടിന്റെ ഭൂ സംരക്ഷണത്തിൽ വലിയ പങ്കുവഹിക്കുന്നു. മണ്ണൊലിപ്പ് തടയുന്നതിന് കാപ്പിച്ചെടിയുടെ വേരുപടലങ്ങൾക്ക് സാധിക്കും. വയനാടൻ കുന്നുകളെ പച്ച പുതപ്പിക്കുന്ന കാപ്പിത്തോട്ടങ്ങൾ സൗന്ദര്യത്തിന്റെ മാത്രമല്ല സംരക്ഷണത്തിന്റെയും കവചമാണ്.

ഇളംതണൽ സംരക്ഷിത കാപ്പിത്തോട്ടങ്ങൾ

വയനാട്ടിലെ കാപ്പികൃഷിയുടെ മറ്റൊരു പ്രത്യേകതയാണ് കാപ്പിത്തോട്ടങ്ങളിൽ ഇടവിളയായി ഓറഞ്ച്, പ്ലാവ്, മാവ്, കുരുമുളക് എന്നിവ കൃഷിചെയ്യുന്നത്. ഇളം തണലും സൗഹൃദ വൃക്ഷ -സസ്യങ്ങളുടെ സാമീപ്യഗുണങ്ങളും കാപ്പിപ്പിരിപ്പിന്റെ ഗുണമേന്മയെ വർദ്ധിപ്പിക്കുന്നു. ഇത്തരം കാപ്പിയ്ക്ക് ലോക കാപ്പി വിപണയിൽ വലിയ സ്ഥാനമാണുള്ളത്. ഈ വിധത്തിൽ കൃഷി ചെയ്യുന്ന പതിനായിരത്തോളം കാപ്പി കർഷകരിൽ നിന്നും സ്വന്തം കൃഷിയിടത്തിൽ നിന്നുമാണ് 'താരാ കോഫി' കാപ്പിക്കുരു ശേഖരിക്കുന്നത്. 


താരാ കോഫിയുടെ പ്രത്യേകതകൾ

പരിപ്പു ശേഖരണത്തിനായി നന്നായി പഴുത്ത പഴം തെരഞ്ഞെടുക്കുന്നു. ഉണങ്ങുന്നതിനും വൃത്യസ്ത രീതികളാണ് അവലംബിക്കുന്നത്. വെയിൽകൊള്ളിച്ചും ഡ്രയറിലുമായി ഉണങ്ങിയെടുക്കുന്ന നാച്ചുറൽ സൺഡ്രൈഡ്, പഴുത്ത തൊലി നീക്കം ചെയ്ത് കഴുകി ഉണങ്ങുന്ന പാർച്ച്മെന്റ്, തൊലി നീക്കം ചെയ്ത് കഴുകാതെ വഴുവഴുപ്പ് നിലനിർത്തി ഉണങ്ങുന്ന ഹണി പ്രോസസ് സ്പെഷ്യാലിറ്റി കോഫി, എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങളായി സൂക്ഷിക്കുന്നു. താരാ കോഫിയുടെ വൃത്യസ്ത പായ്ക്കുകളുടെ അസംസ്കൃത വസ്തുക്കൾ ഇവയൊക്കെതന്നെയാണ്. ഇങ്ങനെ സൂക്ഷിക്കുന്ന പരിപ്പ് തരംതിരിച്ച് മികച്ച ഗുണമേന്മയിലേയ്ക്ക് എത്തിയ്ക്കുന്നു. തൂക്കം, കനം, വലിപ്പം, നിറം എന്നിങ്ങനെയാണ് തരം തിരിക്കൽ. അറബിക്ക, റോബസ്റ്റ എന്നിവയാണ് പ്രധാന ഇനങ്ങൾ. വ്യത്യസ്തമായ അളവിൽ ഈ ഇനങ്ങളെ യോജിപ്പിച്ച് വ്യത്യസ്തമായ ചൂടിൽ വറുത്ത് വ്യത്യസ്തമായ രുചിയും, മണവും,നിറവുമുള്ള ചെറുതരികളാക്കുന്നു. 50, 100 ഗ്രാം പായ്ക്കുകളിൽ ലുലു , ബിസ്മി, നെസ്റ്റോ അടക്കമുള്ള ഹൈപ്പർമാർക്കറ്റുകളിലും കേരളത്തിലെ മറ്റു വിപണന കേന്ദ്രങ്ങളിലും 'താരാ കോഫി' ലഭ്യമാണ്.

താരാ കോഫി എന്ന ആശയം

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിലുള്ള സ്വന്തം കൃഷിയിടത്തിലാണ്  ‘താരാ കോഫിയുടെ’ ആസ്ഥാനം. കേംബ്രിഡ്ജിലെ ബിസിനസ് പഠനകാലത്താണ് യൂറോപ്യൻ രാജ്യങ്ങളിലെ കാപ്പി ഉപഭോഗസാധ്യതയെ പറ്റി ‘താരാ കോഫിയുടെ’ അമരക്കാരനായ അനന്ദു നൈനാൻ വില്ലോത്ത് മനസിലാക്കുന്നത്. സ്വന്തം നാട്ടുകാരെ എങ്ങനെ നല്ല കാപ്പി ശീലിപ്പിക്കാം, കാപ്പി കൃഷി എങ്ങനെ പ്രോത്സാഹിപ്പിക്കാം എന്നും നാട്ടിൽ തിരിച്ചെത്തിയ അനന്ദു ആരംഭിച്ച അന്വേഷണമാണ് താരാ കോഫിയിൽ എത്തിനില്ക്കുന്നത്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു കയറ്റുമതി സ്ഥാപനം കൂടിയാണ് താരാ കോഫീസ്. ഇറ്റലി, ജർമനി തുടങ്ങിയ യൂറോപ്യൻരാജ്യങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും താരാ കോഫി കാപ്പി കയറ്റി അയയ്ക്കുന്നുണ്ട്. ഇതിനാവശ്യമായ എല്ലാ സർട്ടിഫിക്കേഷനുകളും,  ഇൻഡ്യൻ ഓർഗാനിക്,യു എസ് ഡി ഓർഗാനിക്, ഫെയർ ട്രേഡ്, റെയിൻ ഫോറസ്റ്റ് അലയൻസ്, താരാ കോഫി നേടിയിട്ടുണ്ട്. ടാറ്റ, ഹിന്ദുസ്ഥാൻ ലിവർ, നെസ് ലെ തുടങ്ങിയ കമ്പനികൾ ചുവടുറപ്പിച്ചിരിക്കുന്ന ഈ മേഖലയിൽ വിപണിയെക്കുറിച്ച് പൂർണമായും പഠനങ്ങളും തയാറെടുപ്പും നടത്തിയാണ് താരാ കോഫി ചുവടുറപ്പിച്ചത്. ഉത്പാദനം, ഉത്പന്നം, വിപണി, യന്ത്രസാമഗ്രികൾ, ധനസഹായ കേന്ദ്രങ്ങൾ, തൊഴിൽ നിയമങ്ങൾ, കാപ്പികൃഷിയുള്ള  ഇതര ഭൂഖണ്ഡങ്ങൾ എന്നിവയെല്ലാം പഠന വിധേയമാക്കി. ഈ കഠിനാദ്ധ്വാനമാണ് സംരംഭത്തിന്റെ വിജയസാധ്യതകൾ തീർത്ത് ആഗോള വിപണിയിൽ അറിയപ്പെടുന്ന ബ്രാൻഡായി 'താരാ കോഫി'യെ മാറ്റിയത്.

ഗുണനിലവാരം

വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാര സംരക്ഷണമാണ്  'താരാ കോഫി'യ്ക്ക് ആഗോള വിപണിയിലേക്കുള്ള വാതിൽ തുറന്ന് നല്കിയത്. 15000 മെട്രിക് ടൺ പ്രതിവർഷ ശേഷിയുള്ള പ്രോസസ്സിംഗ് പ്ലാന്റാണ് താര കോഫിക്കുള്ളത്. മികച്ച നിലവാരമുള്ള ഒരു കോഫി നൽകി നല്ല ഒരു കോഫി സംസ്കാരം വളർത്തിയെടുക്കുക, സുസ്ഥിരവും ന്യായവുമായ-വാണിജ്യ സമ്പ്രദായങ്ങളിലൂടെ കാപ്പി കർഷകരുടെ ക്ഷേമത്തിനായി നിലകൊള്ളുക തുടങ്ങിയ ഉദ്ദേശ്യങ്ങൾ മുൻ നിർത്തിയാണ് താരാകോഫിയുടെ യാത്ര. അതിനാൽ ഏറ്റവും മികച്ച ഗുണനിലവാരം ഗുണഭോക്താവിന് ഉറപ്പിക്കാൻ 'താരാ കോഫി' പ്രതിജ്ഞാബദ്ധമാണ്. മിക്ക വിദേശ രാജ്യങ്ങളിലും കാപ്പിയ്ക്ക് വൻ സ്വീകാര്യതയാണുള്ളത്. നമ്മുടെ നാട്ടിലെ കാപ്പികൃഷി കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചാൽ മാത്രമേ വിപണിയുടെ ആവശ്യം നിറവേറ്റാൻ കഴിയൂ. വാർഷിക വിളയാണെങ്കിലും മറ്റു കൃഷികളെ അപേക്ഷിച്ച് കാപ്പിയ്ക്ക് ഉത്പാദന ചെലവ് കുറവാണ്. നല്ലയിനം റോബസ്റ്റ ചെടികൾക്ക് 50- 100 വർഷം ആയുസ് ലഭിക്കും. ചിലപ്പോൾ അതിലും കൂടുതൽ. പ്രകൃതി സംരക്ഷണം, ജൈവ കൃഷിരീതി, മികച്ച വില, മികച്ച ഉപഭോഗം- ഒരു ക്ലാസിക് പാനിയത്തിന്റെ ഉത്പാദകൻ എന്ന ബഹുമതിയൊക്കെ കർഷകരെ ബോധ്യപ്പെടുത്തി കൂടുതൽ കർഷക കൂട്ടായ്മകൾ രൂപപ്പെടുത്താനുള്ള പരിശ്രമത്തിലാണ് അനന്ദു . 

എന്തെല്ലാം മാറ്റങ്ങൾ എവിടെയെല്ലാം ഉണ്ടായാലും 'താരാകോഫി'യുടെ ഗുണനിലവാരത്തിനു മാത്രം മാറ്റമില്ലാ- ഇതാണ് താരാ കോഫിയുടെ മുദ്രാവാക്യം...

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക- www.tharacoffee.com

ഫോൺ: 9188779999

click me!