ആര് വാങ്ങും ഭാരത് പെട്രോളിയത്തെ? ബിഡ് സമർപ്പിക്കാനുളള അവസാന തീയതി നാളെ

By Web Team  |  First Published Nov 15, 2020, 8:28 PM IST

ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ഡിപാം) വകുപ്പ് സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ ഇനി സമയപരിധി നീട്ടില്ലെന്ന് കഴിഞ്ഞ മാസം പിടിഐയോട് വ്യക്തമാക്കിയിരുന്നു.
 


മുംബൈ: ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) സ്വകാര്യവൽക്കരണത്തിനുള്ള പ്രാരംഭ ബിഡ്ഡുകൾ സമർപ്പിക്കാനുളള സമയപരിധി തിങ്കളാഴ്ച അവസാനിക്കും. യുകെയുടെ ബിപി പിഎൽസി, ടോട്ടൽ ഓഫ് ഫ്രാൻസ്, സൗദി അരാംകോ എന്നിവ ലേലത്തിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. 

ഇന്ത്യയിലെ രണ്ടാമത്തെ വലിയ എണ്ണ ശുദ്ധീകരണ, വിപണന കമ്പനിയിലെ 52.98 ശതമാനം ഓഹരി വിറ്റഴിക്കുന്ന സർക്കാർ പ്രാഥമിക താൽപര്യപത്രം സമർപ്പിക്കാനുളള തീയതി (ഇഒഐ) മുമ്പ് നാല് തവണ നീട്ടിയിരുന്നു. നിലവിലെ സമയപരിധി നവംബർ 16 ന് അവസാനിക്കും. 

Latest Videos

undefined

ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ഡിപാം) വകുപ്പ് സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ ഇനി സമയപരിധി നീട്ടില്ലെന്ന് കഴിഞ്ഞ മാസം പിടിഐയോട് വ്യക്തമാക്കിയിരുന്നു.

യുകെ ഭീമനായ ബിപിയും ടോട്ടലും ലേലം വിളിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. റഷ്യൻ ഊർജ്ജ ഭീമനായ റോസ്നെഫ്റ്റോ അതിന്റെ അനുബന്ധ സ്ഥാപനങ്ങളും സൗദി അറേബ്യൻ ഓയിൽ കമ്പനിയായ സൗദി അരാംകോം ബിപിസിഎല്ലിൽ നിക്ഷേപം നടത്താൻ സാധ്യതയില്ലെന്നാണ് വ്യവസായ വൃത്തങ്ങൾ അഭിപ്രായപ്പെ‌ട്ടു. അപ്രതീക്ഷിതമായി ഏതെങ്കിലും നിക്ഷേപകൻ കടന്നുവരുമോ എന്ന ആകാംക്ഷയിലാണ് വ്യവസായ ലോകം. 

എന്നാൽ, ബിപിസിഎൽ വാങ്ങാൻ ഇന്ത്യൻ വ്യവസായ ​ഗ്രൂപ്പുകൾ തയ്യാറായേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

click me!