2019 ഏപ്രിൽ-ജൂൺ പാദത്തിൽ ഇത് ബാരലിന് 2.81 ഡോളറായിരുന്നു.
മുംബൈ: പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ) 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (ക്യു 1) നികുതിയ്ക്ക് മുമ്പുള്ള ഏകീകൃത ലാഭത്തിൽ (പിബിടി) 30 ശതമാനം വർധന രേഖപ്പെടുത്തി. കമ്പനിയുടെ പിബിടി 3,080.8 കോടി രൂപയാണ്. 2019-20 ഏപ്രിൽ-ജൂൺ കാലയളവിലെ 2,375.02 കോടിയിൽ നിന്നാണ് ഈ വർധന.
വിൽപ്പനയിൽ ഇടിവും ദുർബലമായ ശുദ്ധീകരണ മാർജിനും ഉണ്ടായിരുന്നിട്ടും ലാഭത്തിലുണ്ടായ വർധന കമ്പനിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ്. ബിപിസിഎല്ലിന്റെ ഓഹരി വിൽപ്പനയുമായി മുന്നോട്ട് പോകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.
undefined
എന്നാൽ, പ്രവർത്തനങ്ങളിൽ നിന്നുള്ള കമ്പനിയുടെ വരുമാനം അവലോകന പാദത്തിൽ 41 ശതമാനം ഇടിഞ്ഞ് 50,909.2 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ ഇത് 86,412.9 കോടി രൂപയായിരുന്നു.
ജൂൺ 30 ന് അവസാനിച്ച പാദത്തിൽ ശരാശരി മൊത്തം ശുദ്ധീകരണ മാർജിൻ ബാരലിന് 0.39 ഡോളറായിരുന്നു, 2019 ഏപ്രിൽ-ജൂൺ പാദത്തിൽ ഇത് ബാരലിന് 2.81 ഡോളറായിരുന്നു.