ഡീസൽ വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതിക്ക് ഹരിയാനയിലും തുടക്കം

By Web Team  |  First Published Jun 21, 2021, 11:09 PM IST

ഒരു പ്ലാസ്റ്റിക് കാനുമായി പമ്പുകളിൽ പോയി ഡീസൽ വാങ്ങുന്നതിനേക്കാൾ സുരക്ഷിതമായിരിക്കും വീട്ടിലെത്തിച്ച് കൊടുക്കുന്ന ഡീസൽ എന്നാണ് കമ്പനിയുടെ വാദം. 


ദില്ലി: ഡീസൽ വീട്ടുപടിക്കലെത്തിച്ച് കൊടുക്കുന്ന പദ്ധതിക്ക് ബിപിസിഎൽ തുടക്കം കുറിച്ചു. ഹരിയാനയിലാണ് ഡെലിവറി ആരംഭിച്ചത്. ഏറ്റവും ചുരുങ്ങിയത് 20 ലിറ്റർ ഓർഡർ ചെയ്യുന്നവർക്കാണ് ഡീസൽ വീട്ടിലെത്തിച്ചു കൊടുക്കുന്നത്.

ചെറിയ ഹൗസിങ് സൊസൈറ്റികൾ, മാളുകൾ, ഹോസ്പിറ്റലുകൾ, ബാങ്കുകൾ, നിർമ്മാണം നടക്കുന്ന ഇടങ്ങൾ, കർഷകർ, മൊബൈൽ ടവറുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ചെറിയ വ്യവസായ യൂണിറ്റുകൾ എന്നിവിടങ്ങളിലേക്ക് ഇതിലൂടെ സഹായമെത്തിക്കാനാണ് ശ്രമം എന്ന് ബിപിസിഎൽ സെയിൽസ് ഓഫീസർ മായങ്ക് സിങ് വ്യക്തമാക്കി.

Latest Videos

undefined

ഒരു പ്ലാസ്റ്റിക് കാനുമായി പമ്പുകളിൽ പോയി ഡീസൽ വാങ്ങുന്നതിനേക്കാൾ സുരക്ഷിതമായിരിക്കും വീട്ടിലെത്തിച്ച് കൊടുക്കുന്ന ഡീസൽ എന്നാണ് കമ്പനിയുടെ വാദം. ഹംസഫർ എന്ന ആപ്ലിക്കേഷൻ വഴിയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. നിലവിൽ കേരളം, പഞ്ചാബ്, യുപി, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, അസം, ഗുജറാത്ത്, ഗോവ, ദില്ലി, നോയ്ഡ, ഫരീദബാദ്, ഗാസിയാബാദ് എന്നിവിടങ്ങളിലെല്ലാം നിലവിൽ ഈ സേവനം ലഭ്യമാണ്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!