കാനഡയിൽ പഠിച്ച് യുവസംരംഭകരായവരെ ആദരിക്കുന്നു

By Web Team  |  First Published Jul 13, 2022, 4:21 PM IST

കാനഡയിൽ സംരംഭം ആരംഭിച്ച 30 വയസ്സിന് താഴെയുള്ളവരെയാണ് ബ്ലൂമൂൺ യൂത്ത് ഐക്കൺ 2022 വേദിയിൽ ആദരിക്കുന്നത്. ജൂലൈ 15-നാണ് പരിപാടി നടക്കുന്നത്.


കാനഡയിൽ പഠനത്തിനായി വന്ന് പ്രൊഫഷണൽ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കുകയാണ് ബ്ലൂമൂൺ യൂത്ത് ഐക്കൺ 2022. കാനഡയിൽ സ്വന്തമായി സംരംഭങ്ങൾ ആരംഭിച്ച 30 വയസ്സിന് താഴെയുള്ളവർക്കാണ് ബ്ലൂമൂൺ യൂത്ത് ഐക്കൺ ബിസിനസ് അവാർഡ് നൽകുന്നത്. കാനഡ സർക്കാരിന്റെ അംഗീകാരമുള്ള പ്രമുഖ ഇമിഗ്രേഷൻ സ്ഥാപനമായ യോക് ഇമിഗ്രേഷനാണ് പരിപാടിക്ക് പിന്തുണ നൽകുന്നത്.

വിവിധ മേഖലകളിൽ തിളങ്ങിയ മലയാളി സംരംഭകരാണ് ഇത്തവണ ബ്ലൂമൂൺ യൂത്ത് ഐക്കൺ 2022 പുരസ്കാരത്തിനായി പരിഗണനയിലുള്ളത്. ഡാൻസ് സ്കൂൾ മുതൽ ഓവർസീസ് എജ്യുക്കേഷൻ മേഖലവരെയുള്ള സംരംഭകരിൽ നിന്നുള്ള 13 പ്രതിഭകളിൽ ഒരാളെ ജഡ്ജിങ് പാനൽ ബ്ലൂമൂൺ യൂത്ത് ഐക്കൺ 2022 ആയി തെരഞ്ഞെടുക്കും. ഇവന്റിന്റെ ഭാഗമായി ഏതാണ്ട് 16 ഇനങ്ങളിൽ കലാപരിപാടികളും അരങ്ങേറും.

Latest Videos

undefined

മലയാളികൾക്ക് പഠനത്തിനും സ്വന്തമായി സംരംഭങ്ങൾ തുടങ്ങുന്നതിനും അനുയോജ്യമായ രാജ്യമാണ് കാനഡ. നിരവധി അവസരങ്ങളാണ് കാനഡയിൽ എത്തുന്നവരെ കാത്തിരിക്കുന്നത്. കാനഡയിലേക്കുള്ള പ്രവേശനം എളുപ്പമാണെന്നും രാജ്യത്തെ മലയാളികളുടെ നേട്ടങ്ങൾ ഉയർത്തിക്കാണിക്കുകയുമാണ് ബ്ലൂമൂൺ യൂത്ത് ഐക്കൺ 2022-ന് പങ്കാളിത്തം പ്രഖ്യാപിച്ച് യോക് ഇമിഗ്രേഷൻ ചെയ്യുന്നത്.

ജൂലൈ 15ന് വൈകീട്ട് ആറ് മണിക്ക് മിസ്സിസോഗയിലെ അനപിലിസ് ഹാൾസിലാണ് പരിപാടി നടക്കുന്നത്. പ്രമുഖ റിയൽടർ സാംസൺ ആന്റണി പ്രധാന പ്രായോജകനായ ഈ പരിപാടിയുടെ മറ്റു സ്പോൺസർമാർ ഓക്ക് വിൽ മിറ്റ്സുബിഷി, ഇൻസ് ലൈഫ് ഇൻഷുറൻസ്, ആൽപ്പൈൻ ഫ്രെയ്റ്റ് ലൈൻസ്, ആപ്ഫാബ്സ്, എച്ച്സി 24, ക്ലോത്, മോർട്ട്ഗേജ് സ്പെഷ്യലിസ്റ്റ് പ്രിയങ്ക സുഗതൻ എന്നിവരാണ്. പരിപാടിയുടെ റേഡിയോ പാർട്ണർ മധുരഗീതം, ടിക്കറ്റ് പാർട്ണർ കിളിക്കൂട്.സിഎ, ഓൺലൈൻ പാർട്ണർമാ‍ർ കനേഡിയൻ മല്ലൂസ്, മലയാളി360.സിഎ എന്നിവരാണ്.
 

click me!