ലോക്ക്ഡൗൺ വരുമാനത്തെ ബാധിച്ചു: മാർച്ച് പാദത്തിൽ വൻ നഷ്ടം രേഖപ്പെ‌ടുത്തി ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്

By Web Team  |  First Published Jun 13, 2020, 8:20 PM IST

മാർച്ച് അവസാന വാരം കോവിഡ് -19 നെ തുടർന്ന് രാജ്യവ്യാപകമായി ലോക്ക്ഡൗൺ ചെയ്തത് മൂലധന ചരക്ക് കമ്പനികളുടെ പ്രതിസന്ധി വലുതാക്കിയിരുന്നു.


ദില്ലി: പൊതുമേഖല എഞ്ചിനീയറിംഗ് കമ്പനിയായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (ബിഎച്ച്ഇഎല്‍) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 1,534 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. മുന്‍ വര്‍ഷം സമാന കാലയളവില്‍ 676 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ആകെ വരുമാനത്തിലും ഇടിവ് രേഖപ്പെടുത്തി. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 5,198 രൂപയാണ് കമ്പനിയുടെ ആകെ വരുമാനം. മുന്‍ സാമ്പത്തിക വര്‍ഷം സമാന കാലയളവില്‍ ഇത് 10,492 കോടി രൂപയായിരുന്നു. 

മാർച്ച് അവസാന വാരം കോവിഡ് -19 നെ തുടർന്ന് രാജ്യവ്യാപകമായി ലോക്ക്ഡൗൺ ചെയ്തത് മൂലധന ചരക്ക് കമ്പനികളുടെ പ്രതിസന്ധി വലുതാക്കിയിരുന്നു.

Latest Videos

ഉൽപ്പാദന സൗകര്യങ്ങളും സൈറ്റ് എക്സിക്യൂഷനുകളും മാർച്ച് 23 മുതൽ 31 വരെ പ്രവർത്തനരഹിതമായിരുന്നെന്ന് ഭെൽ പറഞ്ഞു. ആഗോളതലത്തിൽ കോവിഡ് -19 ഇംപാക്ട് (ഇന്ത്യയിലെ ലോക്ക്ഡൗണിന് മുമ്പ്) വരുമാനത്തെ ബാധിച്ചതായും കമ്പനി വ്യക്തമാക്കി.

click me!