ബീന കണ്ണന്റെ പുതിയ സംരംഭം പട്ടിന്റെയും നെയ്ത്തിന്റെയും ലോകത്ത് വളരെ വ്യത്യസ്തവും നവീനവുമായ പരീക്ഷണമാണ്. 17,500 ചതുശ്ര അടിയിൽ ഒരുങ്ങുന്ന ഫാഷൻ മ്യൂസിയം കൊച്ചി എംജി റോഡിൽ ആണ് സ്ഥിതിചെയ്യുന്നത്.
സുഗന്ധദ്രവ്യങ്ങളുടെ നാടെന്നും അറബിക്കടലിന്റെ റാണിയെന്നുമുള്ള വിശേഷണങ്ങൾക്കൊപ്പം കൊച്ചിയ്ക്ക് രാജ്യത്തെ ആദ്യ ലക്ഷ്വറി സിൽക്ക് ബ്രാൻഡിന്റെ നഗരം എന്ന വിശേഷണം കൂടി വരുകയാണ്. മാർച്ച് 23ന് കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന വർണാഭമായ ചടങ്ങിൽ ആയിരുന്നു ബീന കണ്ണൻ തന്റെ സിഗ്നേച്ചർ ലക്ഷ്വറി ബ്രാൻഡ് അവതരിപ്പിച്ചത്. ഇന്ത്യൻ പട്ടിന്റെ പാരമ്പര്യത്തനിമയ്‌ക്കൊപ്പം ആധുനികത ഇഴചേരുന്ന പട്ടിന്റെ വിസ്മയങ്ങൾ ഫാഷൻ പ്രേമികളുടെ ഹൃദയം കവർന്നവയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടുകൾ ശീമാട്ടിയിലൂടെ ഇന്ത്യൻ പട്ടിൻറെ പകിട്ട് ലോകശ്രദ്ധയിലേക്ക് നയിക്കുവാൻ ബീനാ കണ്ണന് കഴിഞ്ഞിരുന്നു.
വിസ്തൃതമായ വസ്ത്രശ്രേണിയും അനുബന്ധ ഉൽപ്പന്നങ്ങളുമായാണ് ബീനാ കണ്ണന്റെ പുതിയ ബ്രാൻഡ്, ഇന്ത്യൻ വസ്ത്ര നിർമ്മാണ പാരമ്പര്യത്തെ ലോകത്തിനുമുന്നിൽ വർണ്ണാഭമായി അവതരിപ്പിക്കുകയാണ്. ബീനാ കണ്ണൻ ബ്രാൻഡിന്റെ അവതരണ പരിപാടിയിൽ ഇന്ത്യയിലെ പ്രമുഖരായ 21 മോഡലുകൾ ബീനാ കണ്ണൻറെ ഏറ്റവും ആകർഷണീയമായ ഡിസൈനുകളണിഞ്ഞ് വേദിയിൽ തിളങ്ങി.
undefined
അതോടൊപ്പം തന്നെ ബീനാ കണ്ണൻ ഇന്ത്യയിലെ ആദ്യത്തെ ഫ്ലാഗ്ഷിപ്പ് ലക്ഷ്വറി ഫാഷൻ മ്യൂസിയവും അവതരിപ്പിച്ചു. 17,500 ഫീറ്റിൽ വിസ്തൃതിയിൽ തീർത്ത സ്റ്റോർ കം മ്യൂസിയം ലോകത്തിലെ വിവിധ കലാരൂപങ്ങളുടെ സംഗമ സ്ഥാനമാണ്. ലോകത്തിലെ പ്രമുഖമായ അഞ്ചു നെയ്തു കലാരൂപങ്ങളെ പരമ്പരാഗത പട്ടുനെയ്ത്തു രീതിയിലേയ്ക്ക് സമന്വയിപ്പിച്ച് നെയ്ത മനോജ്ഞമായ വസ്ത്രവിസ്മയങ്ങൾ എല്ലാ പ്രായത്തിലുള്ളവരെയും ആകർഷിക്കുന്നവയാണ്. ബീന കണ്ണൻ തന്റെ അനുപമമായ സൃഷ്ടികളിലൂടെ ചെട്ടിനാട്, മുഗൾ, ബൈസന്റൈൻ, ജമവർ എന്നീ പുരാതന നെയ്തുരീതികളെ പുനരുദ്ധീകരിക്കുകയും ചെയ്യുന്നു. സ്റ്റോറിലെ ഓരോ ഉടയാടയ്ക്കും അതിന്റെ ചരിത്രവും പരിണാമവുമുണ്ട്. അത് ഓരോ സന്ദർശകനും ഫാഷന്റെയും അതിന്റെ വളർച്ചയേയും കുറിച്ച് നൂതനമായ കാഴ്ചപ്പാട് സമ്മാനിക്കും.
ബീനാ കണ്ണൻ അവതരിപ്പിക്കുന്ന തീം -തിയോഡോറ വനിതകളുടെ അവകാശങ്ങൾക്കായി ചരിത്രത്തിലാദ്യമായി പോരാടിയിരുന്ന ബൈസന്റൈൻ ചക്രവർത്തിനിയുടെ സ്മരണയിലാണ് സമർപ്പിച്ചിരിക്കുന്നത്. പുരാതനവും ആധുനികവുമായ മാറ്റങ്ങളെ ഹൃദ്യമായി എതിരേൽക്കുന്ന സമീപനം.
"ഈ പ്രൗഢമായ ബ്രാൻഡ് അവതരണത്തിലൂടെ, എന്റെ സിഗ്നേച്ചർ ബ്രാൻഡ് അവതരിപ്പിക്കുന്നതിന്റെ ആവേശത്തിലാണ് ഞാൻ. പൗരാണികമായ നെയ്ത്തുകലയിൽ നിന്നുള്ള പ്രചോദനവും പട്ടിനോടുള്ള എന്റെ പ്രണയവും ഒത്തു ചേർന്നിരിക്കുന്ന ബീനാ കണ്ണൻ, എന്റെ ആത്മാവിഷ്ക്കാരവും എന്റെ ആധുനീക കലയുടെ നിർവചനവുമാണ്. ഉടയാടകൾ ഡിസൈൻ ചെയ്തിരിക്കുന്നത് ഏറ്റവും മനോഹരമായ ഫാഷൻ സങ്കൽപ്പങ്ങൾക്ക് സാക്ഷ്യമായി എല്ലാവർക്കും അനുഭവമാകുന്ന രീതിയിലാണ്. ഒരു ആഗോള ബ്രാൻഡായിട്ടാണ് ബീനാകണ്ണൻ അവതരിപ്പിക്കുവാൻ വിഭാവനം ചെയ്തിട്ടുള്ളത്. ഈ അവതരണത്തിന്റെ വിജയവും ഇതുവരെ ലഭിക്കുന്ന സ്നേഹവും പ്രോത്സാഹനവും വലിയ പ്രചോദനമാണ് നൽകിയിട്ടുള്ളത്. ഇനിയും കൂടുതൽ വിസ്മയങ്ങളൊരുക്കി നിങ്ങളെ ഓരോരുത്തരെയും വൈവിധ്യപൂർണമായ ശേഖരങ്ങളിലേയ്ക്കും കലാസൃഷ്ടികളിലേയ്ക്കും നയിക്കുവാൻ കൊച്ചിയിലെ ഫാഷൻ മ്യൂസിയത്തിലൂടെ ഞങ്ങൾ തയ്യാറെടുക്കുകയാണ്," ബീന കണ്ണൻ പറഞ്ഞു .
ബീന കണ്ണന്റെ പുതിയ സംരംഭം പട്ടിന്റെയും നെയ്ത്തിന്റെയും ലോകത്ത് വളരെ വ്യത്യസ്തവും നവീനവുമായ പരീക്ഷണമാണ്. 17,500 ചതുശ്ര അടിയിൽ ഒരുങ്ങുന്ന ഫാഷൻ മ്യൂസിയം കൊച്ചി എംജി റോഡിൽ ആണ് സ്ഥിതിചെയ്യുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കും ക്ഷണിതാക്കൾക്കും മാത്രമാണ് പ്രവേശനം നൽകുന്നത്. ഫാഷൻ പ്രേമികൾക്ക് ഇത് ബീനാ കണ്ണൻ ഡിസൈനുകൾ അടുത്തറിയാനുള്ള അവസരമാണ്. പട്ടിന്റെയും ഫാഷന്റെയും പ്രണയിതാക്കൾക്ക് ഈ ലക്ഷ്വറി സ്റ്റോർ പട്ടിന്റെ ലോകത്തെ ആസ്വാദ്യകരമായ ഒരു അനുഭവമായിരിക്കും പ്രദാനം ചെയ്യുക.