2023 ഓടെ ഇവിടെ ഉൽപ്പാദനം ആരംഭിക്കാനാണ് ആലോചന.
മുംബൈ: രാജ്യത്തെ മൂന്നാമത്തെ വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ബജാജ് ഓട്ടോ മഹാരാഷ്ട്രയിൽ പുതിയ പ്ലാന്റ് നിർമ്മിക്കുന്നു. 650 കോടി ചെലവഴിച്ച് നിർമ്മിക്കുന്ന പ്ലാന്റിന്റെ ധാരണാപത്രം മഹാരാഷ്ട്ര സർക്കാരുമായി ഒപ്പുവച്ചു. ചേതക്, കെടിഎം, ഹസ്ഖ്വാർണ, ട്രയംഫ് ബൈക്കുകളാണ് ഇവിടെ നിർമ്മിക്കുക.
പുണെയിലെ ചകനിലുള്ള നിലവിലെ പ്ലാന്റിനോട് ചേർന്നായിരിക്കും പുതിയ പ്ലാന്റും നിർമ്മിക്കുക. 2023 ഓടെ ഇവിടെ ഉൽപ്പാദനം ആരംഭിക്കാനാണ് ആലോചന.
കമ്പനിയുടെ തൊട്ടടുത്ത എതിരാളികളായ ഹോണ്ട മോട്ടോർസൈക്കിളും സ്കൂട്ടർ ഇന്ത്യയും സുസുകി മോട്ടോർസൈക്കിളും വമ്പൻ നിക്ഷേപങ്ങൾ നടത്താനുള്ള നീക്കങ്ങൾ താത്കാലികമായി നിർത്തിവച്ചിരിക്കുന്ന ഘട്ടത്തിലാണ് ബജാജിന്റെ തീരുമാനമെന്നത് ശ്രദ്ധേയമാണ്. അതേസമയം ഹീറോ മോട്ടോകോർപ്പ് ഏഴ് വർഷത്തിനുള്ളിൽ 10,000 കോടിയുടെ നിക്ഷേപം നടത്താനാണ് ആലോചിക്കുന്നത്.