വാഹന വില്‍പ്പനയില്‍ ഹ്യുണ്ടയ്ക്ക് വന്‍ ഇടിവ്; കയറ്റുമതിയിലും തളര്‍ച്ച

By Web Team  |  First Published Jan 2, 2020, 6:07 PM IST

കമ്പനിയുടെ കയറ്റുമതി 10.06 ശതമാനം കുറഞ്ഞ് 12,182 യൂണിറ്റായി. 2018 ഡിസംബറിൽ വിദേശത്തേക്ക് കയറ്റി അയച്ച 13,545 യൂണിറ്റുകളായിരുന്നു.


മുംബൈ: പ്രമുഖ ഓട്ടോമൊബൈല്‍ നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ആകെ വില്‍പ്പനയില്‍ 9.9 ശതമാനം ഇടിവ് രേഖപ്പെടുത്തി. കയറ്റുമതി, ആകെ വില്‍പ്പന എന്നിവ അടക്കമുളള മേഖലകളില്‍ ഡിസംബര്‍ മാസം ഉണ്ടായ തളര്‍ച്ചയുടെ കണക്കുകളാണ് കമ്പനി പുറത്തുവിട്ടത്. 

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 55,638 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ ഈ വര്‍ഷം അത് 50,135 ആയി കുറഞ്ഞു. അവലോകന മാസത്തിൽ കമ്പനിയുടെ ആഭ്യന്തര വിൽപ്പന 9.8 ശതമാനം ഇടിഞ്ഞ് 37,953 യൂണിറ്റായി. 2018 ലെ ഇതേ കാലയളവിൽ വിറ്റ 42,093 യൂണിറ്റുകളിൽ നിന്ന്.

Latest Videos

അതുപോലെ, കമ്പനിയുടെ കയറ്റുമതി 10.06 ശതമാനം കുറഞ്ഞ് 12,182 യൂണിറ്റായി. 2018 ഡിസംബറിൽ വിദേശത്തേക്ക് കയറ്റി അയച്ച 13,545 യൂണിറ്റുകളായിരുന്നു.

click me!