കേരളത്തിലെ പൊതുമേഖല സ്ഥാപനം നിർമിച്ച ബോ​ഗിക്ക് റെയിൽവേയുടെ അം​ഗീകാരം

By Web Team  |  First Published Mar 21, 2020, 7:04 PM IST

മൊത്തം അഞ്ച് ബോ​ഗികളുടെ നിർമാണക്കരാറാണ് ഓട്ടോകാസ്റ്റിന് ലഭിച്ചത്.


ചേർത്തല: സംസ്ഥാന പൊതുമേഖല സ്ഥാപനമായ ഓട്ടോകാസ്റ്റ് പരീക്ഷണാടിസ്ഥാനത്തിൽ തയ്യാറാക്കിയ ട്രെയിൻ ബോ​ഗിക്ക് ഇന്ത്യൻ റെയിൽവേയുടെ അം​ഗീകാരം. ഇന്ത്യൻ റെയിൽവേയുടെ അം​ഗീകാരം ലഭിച്ചതോടെ ഉത്തര റെയിൽവേയുടെ ഓർഡർ പ്രകാരമുളള ബോ​ഗികൾ ഇനി ഓട്ടോകാസ്റ്റിന് നിർമിക്കാം. 

ഉത്തര റെയിൽവേയ്ക്ക് വേണ്ടി ​ഗുഡ്സ് ട്രെയിനുളള കാസ്നബ് ബോ​ഗിയാണ് സ്ഥാപനം നിർമിക്കുക. ആറ് മാസത്തിനകം റെയിൽവേ ബോഗികളുടെ നിർമാണം പൂർത്തീകരിച്ച് കൈമാറണം. മൊത്തം അഞ്ച് ബോ​ഗികളുടെ നിർമാണക്കരാറാണ് ഓട്ടോകാസ്റ്റിന് ലഭിച്ചത്. നിർമാണ വിജയകരമാണെങ്കിൽ 20 ബോ​ഗിക്ക് വരെയുളള പുതിയ ഓർഡർ സ്ഥാപനത്തിന് ലഭിക്കും.

Latest Videos

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന പൊതുമേഖല സ്ഥാപനം ഇന്ത്യൻ റെയിൽവേയ്ക്കായി ബോ​ഗികളുടെ നിർമാണം നടത്തുന്നത്. ഭാവിയിൽ എല്ലാ റെയിൽവേ ടെൻഡറുകൾക്കും പങ്കെടുക്കാനുളള അവസരം ഓട്ടോകാസ്റ്റിന് ലഭിക്കാനും ഈ നിർമാണപ്രവർത്തനങ്ങൾ സഹായകരമായേക്കും.  

click me!