ഏഷ്യൻ പെയിന്‍റ് ഇൻജിനിയോ പിയു: തടി കൊണ്ടുള്ള ഫർണിച്ചറുകൾക്ക് മികച്ച പരിരക്ഷ

By Web Team  |  First Published Apr 1, 2022, 6:46 PM IST

കേരളത്തിലെ മാറിക്കൊണ്ടിരിക്കുന്നതും കഠിനവുമായ കാലാവസ്ഥയും  മൂലം തടികൊണ്ടുള്ള വസ്തുക്കൾ പുതുമയുള്ളതും തിളക്കമുള്ളതുമായി നിലനിർത്തുക എന്നത് വെല്ലുവിളിയാണ്. ഇവിടെയാണ് ഏഷ്യൻ പെയിന്റ്സ് നിങ്ങളുടെ സഹായത്തിനെത്തുന്നത്. 


വീട് ആധുനികമായാലും പരമ്പരാഗതമായാലും തടി കൊണ്ടുള്ള വാസ്തുവിദ്യയും ഫർണിച്ചറുകളും വീട്ടിലുണ്ടായിരിക്കുക എന്നത് കേരളീയ സംസ്കാരത്തിന്റെ ഭാഗമാണ്. തടികൊണ്ടുള്ള വീട്ടുസാധനങ്ങൾ  ഓരോ വീടിനും പ്രത്യേക ശൈലിയും ഭംഗിയും നൽകുന്നവയാണ്. അതുകൊണ്ട് തന്നെ സ്വന്തം വീടിനുള്ളിൽ തടി കൊണ്ടുള്ള വസ്തുക്കൾ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നവരാണ് കേരളീയർ. വീട്ടുവരാന്തകളിൽ തടി കൊണ്ടുള്ള പരമ്പരാഗതമായ ഫർണിച്ചറുകളും  വാതിലുകളിലും ജനലുകളിലും ക്ലാസിക് വുഡൻ പാനലിംഗും കേരളീയ ഭവനങ്ങളിൽ  ശിൽപ സവിശേഷതകളാണ്. എന്നാൽ കനത്ത മഴയും കഠിനമായ സൂര്യപ്രകാശവും ഏൽക്കുന്നത് തടികൊണ്ടുള്ള ഇത്തരം വസ്തുക്കളുടെ ഭംഗി നശിക്കാൻ കാരണമാകും.

കേരളത്തിലെ മാറിക്കൊണ്ടിരിക്കുന്നതും കഠിനവുമായ കാലാവസ്ഥയും  മൂലം തടികൊണ്ടുള്ള വസ്തുക്കൾ പുതുമയുള്ളതും തിളക്കമുള്ളതുമായി നിലനിർത്തുക എന്നത് വെല്ലുവിളിയാണ്. ഇവിടെയാണ് ഏഷ്യൻ പെയിന്റ്സ് നിങ്ങളുടെ സഹായത്തിനെത്തുന്നത്. ഏഷ്യൻ പെയിന്റ്സിൽ നിന്നുള്ള ഇൻജിനിയോ പിയു, തടിയിലുള്ള വീട്ടുപകരണങ്ങൾ സംരക്ഷിക്കുന്നതിനും വർഷങ്ങളോളം അവയെ പുതുമയുള്ളതും ഊർജ്ജസ്വലവുമായി നിലനിർത്തുന്നതിനുമായി പ്രത്യേകം നിർമ്മിച്ചതാണ്. ഇൻജിനിയോ പിയു ഇവയ്ക്ക് മികച്ച പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. കൂടാതെ തടിയിലുള്ള ഫർണിച്ചറുകളും മറ്റും വരുംവർഷങ്ങളിൽ പുതിയത് പോലെ നിലനിൽക്കുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

Latest Videos

undefined

ഇൻജിനിയോ പിയു യിൽ നിന്നുള്ള സംരക്ഷണം തടി കൊണ്ടുള്ള ഫർണിച്ചറുകൾ, പാനലിംഗ്, വാതിലുകളുടെയും ജനലുകളുടെയും ഭംഗി എന്നിവ വർഷങ്ങളോളം കേടുകൂടാതെയിരിക്കുമെന്ന് ഉറപ്പാക്കും.  ഫർണിച്ചറുകൾക്ക് തിളങ്ങുന്ന പുതിയ രൂപം നിലനിർത്താൻ സഹായിക്കുന്ന സുഗമവും മനോഹരവുമായ ഒരു ഫിനിഷ് നൽകാൻ  ഇൻജിനിയോ പിയു വിന് സാധിക്കും. ഇത് ഉപയോഗിച്ചാൽ കഠിനമായ കാലാവസ്ഥക്ക് പോലും തടി കൊണ്ടുള്ള ഫർണിച്ചറുകളുടെ തിളക്കവും ചാരുതയും നശിപ്പിക്കാൻ കഴിയില്ല. ചുട്ടുപൊള്ളുന്ന വെയിലായാലും മഴക്കാലമായാലും ശീതകാലത്തായാലും മാറുന്ന കാലാവസ്ഥയിലൂടെ നിങ്ങളുടെ തടിയിലുള്ള വസ്തുക്കൾ മനോഹരമായി തന്നെ നിലനിൽക്കും.

മികച്ച കാലാവസ്ഥാ പ്രതിരോധം പ്രദാനം ചെയ്യുന്ന ജർമ്മൻ സാങ്കേതികവിദ്യയാണ്  ഇൻജിനിയോ പിയുവിനായി ഉപയോഗിച്ചിരിക്കുന്നത്. ഇൻജിനിയോ പിയു  ഇന്റീരിയർ, എക്സ്റ്റീരിയർ ഫർണിച്ചറുകൾക്ക് മിനുസമാർന്നതും തിളങ്ങുന്നതുമായ ഉപരിതലം നൽകുന്നു. ഇത് യഥാർത്ഥ ഗ്ലോസ്, റിച്ച് മാറ്റ് വേരിയന്റുകളിൽ ലഭ്യമാണ്. 4 മണിക്കൂർ കൊണ്ട് ഉണങ്ങുന്ന ഒറ്റ ഇന്റീരിയർ, എക്സ്റ്റീരിയർ ഉൽപ്പന്നമാണിത്. ഇത് ഒരു സാധാരണ PU-യ്ക്ക് ആവശ്യമുള്ളതിന്റെ പകുതി സമയമാണ്. ഇൻജിനിയോ പിയു തടിയിലുള്ള ആസ്തികളുടെ ആയുസ്സ് വർദ്ധിപ്പിക്കുകയും അതുവഴി വരും വർഷങ്ങളിൽ വീടിന്റെ തിളക്കവും ഭംഗിയും സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യും.

click me!