ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം ആപ്പിളിന്റെ ഓഹരി വില 412 ഡോളറാണ്. ഇതോടെ വിപണി മൂലധനം 1.786 ലക്ഷം കോടി ഡോളറായി.
ദില്ലി: സൗദി അരാംകോയെ മറികടന്ന് ആപ്പിൾ കമ്പനി ലോകത്തെ വലിയ കമ്പനിയായി. പാദവാർഷിക കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ ആപ്പിളിന്റെ ഓഹരി മൂല്യത്തിൽ 7.1 ശതമാനത്തിന്റെ വർധനവുണ്ടായതാണ് വലിയ നേട്ടത്തിലേക്കെത്താൻ സഹായിച്ചത്.
ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം ആപ്പിളിന്റെ ഓഹരി വില 412 ഡോളറാണ്. ഇതോടെ വിപണി മൂലധനം 1.786 ലക്ഷം കോടി ഡോളറായി. അതേസമയം സൗദി അരാംകോയുടേത് 1.76 ലക്ഷം കോടി ഡോളറാണ്.
വ്യാഴാഴ്ചയും കമ്പനിയുടെ ഓഹരിവിലയിൽ ആറ് ശതനത്തിന്റെ വർധനവുണ്ടായിരുന്നു. ആപ്പിൾ കമ്പനിക്ക് എല്ലാ കാറ്റഗറികളും വരുമാന വർധനവുണ്ടായി. ലോകത്തിന്റെ എല്ലാ മേഖലയിലും ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് കൊവിഡ് കാലത്തും ആവശ്യക്കാർ വർധിച്ചതാണ് കമ്പനിക്ക് നേട്ടമായത്.