എയർ‌ടെല്ലിന്റെ ഓഹരികൾ വാങ്ങാൻ ആമസോൺ; പ്രാരംഭ ഘട്ട ചർച്ചകൾ ആരംഭിച്ചു

By Web Team  |  First Published Jun 4, 2020, 5:29 PM IST

300 ദശലക്ഷത്തിലധികം വരിക്കാരുള്ള ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയാണ് ഭാരതി എയർ‌ടെൽ. 
 


മുംബൈ: ഇന്ത്യൻ മൊബൈൽ ഓപ്പറേറ്ററായ ഭാരതി എയർടെല്ലിന്റെ രണ്ട് ബില്യൺ ഡോളർ വിലമതിക്കുന്ന ഓഹരി വാങ്ങാൻ ആമസോൺ പദ്ധതിയിടുന്നു. ഇതിന്റെ ഭാ​ഗമായുളള പ്രാരംഭ ഘട്ട ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർ‌ട്ടുകൾ. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർ‌ട്ട് ചെയ്തത്. അ‌‌ടുത്ത കാലത്തായി യുഎസ് ടെക് ഭീമന്മാർക്ക് ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ താൽപര്യം വർധിക്കുന്നതായാണ് റിപ്പോർ‌ട്ടുകൾ.

ആസൂത്രിതമായ നിക്ഷേപം പൂർത്തിയായാൽ, ഭാരതി എയർടെല്ലിന്റെ നിലവിലെ വിപണി മൂല്യത്തെ അടിസ്ഥാനമാക്കി ഏകദേശം 5% ഓഹരി ആമസോണിന് സ്വന്തമാകുമെന്നാണ് കണക്കാക്കുന്നത്. 300 ദശലക്ഷത്തിലധികം വരിക്കാരുള്ള ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയാണ് ഭാരതി എയർ‌ടെൽ. 

Latest Videos

undefined

ഭാരതി എയർ‌ടെല്ലിന്റെ ടെലികോം എതിരാളി ജിയോയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ വിഭാഗത്തിൽ ആഗോള കമ്പനികൾ വലിയ നിക്ഷേപം ന‌ടത്താൻ തയ്യാറായി നിൽക്കുന്ന സമയത്താണ് ആമസോണും എയർടെല്ലും തമ്മിലുള്ള ചർച്ചകളെ സംബന്ധിച്ച റിപ്പോർ‌ട്ടുകൾ പുറത്തുവരുന്നത്. 

ഫെയ്‌സ്ബുക്ക്, കെകെആർ, എന്നിവയിൽ നിന്ന് റിലയൻസിന്റെ ഡിജിറ്റൽ യൂണിറ്റ് 10 ബില്യൺ ഡോളർ സമാഹരിച്ചു.

click me!