ആദ്യം ബാംഗ്ലൂരില്‍ സര്‍വീസ് തുടങ്ങാനാണ് കമ്പനിയുടെ ആലോചന. പിന്നീട് മുംബൈയിലേക്കും ദില്ലിയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനും അവര്‍ ആലോചിക്കുന്നു.
മുംബൈ: ഇ- കൊമേഴ്സ് വമ്പന്മാരായ ആമസോണ്‍ തങ്ങളുടെ ഭക്ഷണ വിതരണ ബിസിനസ്സിന് അടുത്ത മാസം തുടക്കമിട്ടേക്കും. മറ്റ് എതിരാളികളില്‍ നിന്ന് ഈടാക്കുന്നതിനെക്കാള്‍ കുറഞ്ഞ കമ്മീഷന്‍ മാത്രം ചുമത്തി വിപണിയില്‍ കുറഞ്ഞ കാലം കൊണ്ട് ശക്തമാകാനാണ് കമ്പനി ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആമസോണിന്‍റെ കടന്നുവരവോടെ രാജ്യത്തെ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളുടെ മത്സരം കൂടുതല്‍ കടുത്തേക്കും. ഒക്ടോബറില്‍ പ്രവര്‍ത്തനം ആരംഭിക്കുകയെന്ന ലക്ഷ്യം മുന്‍ നിര്‍ത്തി വിവിധ തലത്തിലുളള റെസ്റ്റോറന്‍റുകളുമായി രാജ്യവ്യാപകമായി ആമോസോണ്‍ കരാര്‍ ഉറപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ആദ്യം ബാംഗ്ലൂരില്‍ സര്‍വീസ് തുടങ്ങാനാണ് കമ്പനിയുടെ ആലോചന. പിന്നീട് മുംബൈയിലേക്കും ദില്ലിയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനും അവര്‍ ആലോചിക്കുന്നു.