എയർടെൽ സെക്യുർ ഇന്റർനെറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം കുട്ടികൾക്കും മുതിർന്നവർക്കും ഇന്റർനെറ്റ് ലഭ്യമാക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നു. വൈഫൈ കണക്റ്റ് ചെയ്യപ്പെടുന്ന എല്ലാ ഉപകരണങ്ങളും മാൽവെയറുകളിൽ നിന്നും വൈറസ്സുകളിൽ നിന്നും സംരക്ഷിക്കാൻ ഈ സംവിധാനം ആക്റ്റിവേറ്റ് ചെയ്യുന്നതിലൂടെ കഴിയും
ഇന്റർനെറ്റ് നമ്മുടെ ജീവിതത്തെ അപ്പാടെ മാറ്റി മറിച്ചിരിക്കുന്നൊരു കാലഘട്ടമാണിത്. ജോലിക്കായോ വിവരങ്ങൾക്കും വാർത്തകൾക്കുമായോ വിനോദത്തനായോ ഒരു കുടുംബത്തിലെ എല്ലാവരും തന്നെ ഇന്ന് സദാസമയവും ഇന്റർനെയുമായി കണക്റ്റടാണ്. ഏതാണ്ട് എല്ലാ ഉപകരണങ്ങളും വൈഫൈ സംവിധാനം ഉപയോഗിച്ചായതിനാൽ ഒരോരുത്തരും നിരവധി മാർഗ്ഗങ്ങളിലൂടെയാണ് ഇന്റർനെറ്റിലേക്കു ബന്ധപ്പെടുന്നത്. ഇത് സൗകര്യത്തിനൊപ്പം നിരവധി സുരക്ഷാ പ്രശ്നങ്ങളും ഉയർത്തുന്നുണ്ട്.
ഇത്തരം സ്മാർട്ട് ഉപകരണങ്ങളുമായി നമ്മൾ എത്രമാത്രം ബന്ധപ്പെടുന്നുവോ അത്രമാത്രം തന്നെ ഇന്റർനെറ്റിലെ എണ്ണമറ്റ വൈറസ്സുകളുടെയും മാൽവെയറുകളുടേയും സുരക്ഷ ഭീഷണികളും നമ്മെ ബാധിക്കുന്നു. അവയെ മറികടക്കാൻ നിങ്ങൾക്ക് പറ്റുമെങ്കിലും കുടുംബത്തിലെ കുട്ടികൾക്കോ മുതിർന്നവർക്കോ അതിനുള്ള അറിവ് ഉണ്ടായിക്കൊള്ളണം എന്നില്ല. അത്‌കൊണ്ട് ഇന്റർനെറ്റുമായി ബന്ധപ്പെട്ട എല്ലാ ഉപകരണങ്ങളും എങ്ങിനെ സുരക്ഷിതമാകാം എന്നും ഇന്റർനെറ്റ് മൂലമുള്ള അപകടങ്ങളിൽ നിന്ന് കുട്ടികളെ എങ്ങിനെ രക്ഷിക്കാം എന്നതും ഇന്നത്തെ കാലത്തെ പ്രധാനപെട്ട രണ്ടു പ്രശ്നങ്ങൾ ആണ്.
undefined
ഈ സുരക്ഷാ വെല്ലുവിളികളെ തിരിച്ചറിഞ്ഞു അവയ്ക്ക് തക്കതായ ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറായ എയർടെൽ എക്സ്ട്രീം ഫൈബർ. എയർടെൽ സെക്യുർ ഇന്റർനെറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം കുട്ടികൾക്കും മുതിർന്നവർക്കും ഇന്റർനെറ്റ് ലഭ്യമാക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നു. വൈഫൈ കണക്റ്റ് ചെയ്യപ്പെടുന്ന എല്ലാ ഉപകരണങ്ങളും മാൽവെയറുകളിൽ നിന്നും വൈറസ്സുകളിൽ നിന്നും സംരക്ഷിക്കാൻ ഈ സംവിധാനം ആക്റ്റിവേറ്റ് ചെയ്യുന്നതിലൂടെ കഴിയും.
വൈറസ്സുകളിൽ നിന്നുള്ള സുരക്ഷയ്ക്ക് പുറമെ കണ്ടൻറ് ഫിൽറ്ററിങ് സംവിധാനവും എയർടെൽ സെക്യുർ ഇന്റർനെറ്റ് സംവിധാനത്തിനുണ്ട്. കുട്ടികൾക്കും മറ്റും അനുയോജ്യമല്ലാത്ത ആപ്പുകളെയും വെബ്സൈറ്റുകളേയും ഇതിലൂടെ ഫിൽറ്റർ ചെയ്തു മാറ്റാം. അനാവശ്യമായ വെബ്‌സൈറ്റുൾ ബ്ലോക്ക് ചെയ്യാനും ഇതിലൂടെ സാധിക്കും. അമിതമായി ഓൺലൈൻ ഗെയിമിലും മറ്റും മുഴുകി കുട്ടികൾ വഴിതെറ്റി പോകുന്നത് തടയാനും ഈ സംവിധാനം കൊണ്ടാകും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാനും ഇതിൽ പറ്റും. എയർടെൽ താങ്ക്സ് ആപ്പിൽ നിന്നും ഒഴിവാക്കേണ്ടതോ തടയേണ്ടതോ ആയ കണ്ടൻ്റുകൾ തിരഞ്ഞെടുത്താൽ മാത്രം മതിയാകും. വൈഫൈയുമായി കണക്റ്റ് ചെയ്ത എല്ലാ ഉപകരണങ്ങളിലും ഈ നിയന്ത്രണങ്ങൾ ബാധകമാകും.
എയർടെൽ താങ്ക്സ് ആപ്പിലെ താങ്ക്സ് പേജിൽ സെക്യുർ ഇന്റർനെറ്റ് കാർഡിൽ ക്ലിക്ക് ചെയ്‌ത് ഈ സൗകര്യം ആക്ടിവേറ്റ് ചെയ്യാനാവും. ആദ്യമാസം സൗജന്യമായി ലഭിക്കുന്ന ഈ സംവിധാനത്തിനു പ്രതിമാസം 99 രൂപയാണ് ചാർജ്ജ്. വൈറസ്സ് പ്രൊട്ടക്ഷൻ, ചൈൽഡ് സേഫ്റ്റി, സ്‌റ്റുഡൻ്റ് മോഡ്, വർക്ക് മോഡ് തുടങ്ങിയ പ്രൊഫൈലുകൾ ഈ സർവീസിൽ കാണാം.
ഒരു പ്രൊഫൈൽ സെലക്റ്റ് ചെയ്താൽ ആ വിഭാഗത്തിൽ വരുന്ന വ്യത്യസ്ത സ്വഭാവമുള്ള കണ്ടൻറുകളെ ഒരുമിച്ച് എളുപ്പത്തിൽ തടയാൻ സാധിക്കും. ഉദാഹരണമായി വർക്ക് മോഡ് സെലക്റ്റ് ചെയ്‌താൽ വിനോദത്തിനുള്ള സ്ട്രീമിങ് സേവനങ്ങൾ ഒന്നും ഉപയോഗിക്കാൻ ആവില്ല. സ്റ്റഡി മോഡിൽ ഗെയിമിംഗ് വിഭാഗത്തിൽ വരുന്ന വെബ്സൈറ്റുകളും ആപ്പുകളുമെല്ലാം തടയപ്പെടും. ഇത്തരത്തിൽ ഏത് പ്രൊഫൈലും എപ്പോൾ വേണമെങ്കിലും ആക്റ്റിവേറ്റ് ചെയ്യാനും ഡീആക്റ്റിവേറ്റ് ചെയ്യാനും താങ്ക്സ് ആപ്പിലൂടെ കഴിയും. എല്ലാം ഓൺലൈൻ അയി പ്രവർത്തിക്കുന്ന ഈ കാലത്ത് ഇങ്ങിനെ നമ്മുടെ കുടുംബാംഗങ്ങളെയും ഉപകരണങ്ങളെയും ഇന്റർനെറ്റ് മൂലം ഉണ്ടാകുന്ന അപകടങ്ങളിൽ നിന്നും ബുദ്ധിമുട്ടുകളിൽ നിന്നും സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്.