മഡഗാസ്കറിലും മാലവിയിലും ഉള്ള ടവറുകളാണ് വിൽക്കുന്നത്.
മുംബൈ: എയർടെൽ ആഫ്രിക്ക തങ്ങളുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന 1424 ടവറുകൾ വിൽക്കാൻ തീരുമാനിച്ചു. 119 ദശലക്ഷം ഡോളറിന് ഹിലിയോസ് ടവേർസിനാണ് ടവറുകൾ വിൽക്കുന്നതെന്ന് റെഗുലേറ്ററി ഫയലിങിൽ ഭാരതി എയർടെൽ വ്യക്തമാക്കി.
ചാദിലും ഗാബണിലും ടവർ ആസ്തികളുടെ കാര്യത്തിൽ ഇരു കമ്പനികളും വ്യക്തമായ ധാരണയിലെത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് എയർടെൽ ആഫ്രിക്ക ഇത് സംബന്ധിച്ച് പ്രഖ്യാപിച്ചത്. മഡഗാസ്കറിലും മാലവിയിലും ഉള്ള ടവറുകളാണ് വിൽക്കുന്നത്.
ഈ സാമ്പത്തിക വർഷത്തിലെ അവസാന പാദവാർഷികത്തിൽ തന്നെ ഈ ഡീൽ നടക്കുമെന്നാണ് വിവരം. മഡഗാസ്കറിലും മാലവിയിലും 195 ടവറുകൾ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 11 ദശലക്ഷം രൂപയ്ക്ക് വിൽക്കാമെന്നും കമ്പനികൾ തമ്മിൽ ധാരണയിലെത്തിയിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.