ഇന്‍വെസ്‌കോയ്ക്കും ഒഎഫ്‌ഐ ഗ്ലോബല്‍ ചൈന എല്‍എല്‍സിക്കും എതിരെയാണ് ഹര്‍ജി. രണ്ട് കമ്പനികളും ജനറല്‍ ബോഡി യോഗം വിളിക്കാന്‍ ആവശ്യപ്പെട്ട് അയച്ച നോട്ടീസുകള്‍ നിയമവിരുദ്ധമാണെന്നും തള്ളണമെന്നും ഹര്‍ജിയില്‍ സീ ആവശ്യപ്പെടുന്നു.
മുംബൈ: ഇന്‍വെസ്‌കോ കമ്പനി ഉന്നയിച്ച അസാധാരണ ജനറല്‍ ബോഡി യോഗം എന്ന ആവശ്യത്തിനെതിരെ സീ എന്റര്‍ടൈന്‍മെന്റ് കോടതിയില്‍. മുംബൈ ഹൈക്കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇന്‍വെസ്‌കോയ്ക്കും ഒഎഫ്‌ഐ ഗ്ലോബല്‍ ചൈന എല്‍എല്‍സിക്കും എതിരെയാണ് ഹര്‍ജി. രണ്ട് കമ്പനികളും ജനറല്‍ ബോഡി യോഗം വിളിക്കാന്‍ ആവശ്യപ്പെട്ട് അയച്ച നോട്ടീസുകള്‍ നിയമവിരുദ്ധമാണെന്നും തള്ളണമെന്നും ഹര്‍ജിയില്‍ സീ ആവശ്യപ്പെടുന്നു.
undefined
ഇരു കമ്പനികളുടെയും ആവശ്യം സീ നേരത്തെ തള്ളിയതാണ്. സീയില്‍ ഇരു കമ്പനികള്‍ക്കും ആകെ 17.88% ഓഹരികളാണ് ഉള്ളത്. ദേശീയ കമ്പനി ട്രൈബ്യുണല്‍ കമ്പനികളുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കണം എന്നാണ് സീയോട് ആവശ്യപ്പെട്ടത്. ജനറല്‍ ബോഡി വിളിക്കണമെന്നും ആറ് സ്വാതന്ത്ര ഡയറക്ടര്‍മാരെ നിയമിക്കണമെന്നും കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കമ്പനി ഓഹരിയുടമകളായ അശോക് കുര്യനും മനീഷ് ചോഖാനീയും രാജിവെച്ചതിനു പിന്നാലെയാണ് വിവാദം. ഇരുവരും വ്യക്തിപരമായ കാരണമാണ് ഉന്നയിച്ചത്. പിന്നാലെ ഗോയെങ്ക സോണി ഇന്ത്യയുമായി ലയിച്ചത് ഇന്‍വെസ്‌കോയുടെ അസംതൃപ്തിക്ക് കാരണമായി.