രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വേതനം വാങ്ങുന്ന ബാങ്കറായി ആദിത്യ പുരി

By Web Team  |  First Published Jul 19, 2020, 6:12 PM IST

70 വയസ്സ് തികഞ്ഞ ഈ വർഷം ഒക്ടോബറിൽ വിരമിക്കാൻ പോകുന്ന പുരി, 2018-19ൽ സ്റ്റോക്ക് ഓപ്ഷനുകൾ ഉപയോ​ഗിച്ച് 42.20 കോടി രൂപ നേടിയിരുന്നു.
 


മുംബൈ: 2019 -20 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വേതനം വാങ്ങിയ ബാങ്കറായി എച്ച്ഡിഎഫ്‌സി മാനേജിംഗ് ഡയറക്ടര്‍ ആദിത്യ പുരി. ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി 18.92 കോടി രൂപയാണ് അദ്ദേഹത്തിന് ലഭിച്ചത്. 38 ശതമാനമാണ് ഇദ്ദേഹത്തിന്റെ ശമ്പളം വര്‍ധിച്ചത്.

സ്വകാര്യമേഖലയിൽ ആസ്തിക്കണക്കുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും വലിയ ബാങ്കായും കഴിഞ്ഞ 25 വർഷത്തിനിടയിൽ നിക്ഷേപകരുടെ ഇടയിൽ ഏറ്റവും മൂല്യമുള്ള ഒന്നായും എച്ച്ഡിഎഫ്സിയെ വികസിപ്പിച്ചതിൽ പുരിയുടെ പ്രവർത്തനങ്ങൾ വളരെ വിലപ്പെട്ടതായിരുന്നു. ഈ വർഷം സ്റ്റോക്ക് ഓപ്ഷനുകൾ ഉപയോഗിച്ചുകൊണ്ട് അദ്ദേഹം 161.56 കോടി രൂപ അധികമായി സമ്പാദിച്ചുവെന്ന് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.

Latest Videos

70 വയസ്സ് തികഞ്ഞ ഈ വർഷം ഒക്ടോബറിൽ വിരമിക്കാൻ പോകുന്ന പുരി, 2018-19ൽ സ്റ്റോക്ക് ഓപ്ഷനുകൾ ഉപയോ​ഗിച്ച് 42.20 കോടി രൂപ നേടിയിരുന്നു.

click me!