ടെലിവിഷൻ പരസ്യങ്ങൾ പാതിയായി കുറഞ്ഞു; പരസ്യവരുമാനത്തിന് താമസം നേരിടുന്നുവെന്നും ചാനലുടമകൾ

By Web Team  |  First Published Apr 21, 2020, 4:04 PM IST

നിലവിൽ പല പരിപാടികളുടെയും നിർമ്മാണം നിർത്തിവച്ചിരിക്കുകയാണ്.


ദില്ലി: കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് രാജ്യത്ത് ടെലിവിഷൻ ചാനലുകളുടെ പരസ്യവരുമാനവും ഇടിയും. പരസ്യങ്ങളുടെ എണ്ണം പാതിയായി കുറഞ്ഞതായി ബ്രോഡ്‌കാസ്റ്റേർസ് അസോസിയേഷൻ പറഞ്ഞു. പ്രദർശിപ്പിച്ച പരസ്യങ്ങളുടെ പണം പിന്നീട് നൽകാമെന്നാണ് ബ്രാന്റുകൾ അറിയിച്ചിരിക്കുന്നത്.

നിലവിൽ പല പരിപാടികളുടെയും നിർമ്മാണം നിർത്തിവച്ചിരിക്കുകയാണ്. ഐപിഎൽ പോലുള്ള തത്സമയ കായിക മത്സരങ്ങൾ മാറ്റിവച്ചതും തിരിച്ചടിയായി. ടെലിവിഷൻ രംഗത്തെ സഹായിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രി പ്രകാശ് ജാവ്ദേക്കറിന് കത്തയച്ചിരിക്കുകയാണ് ചാനലുടമകളുടെ സംഘടന.

Latest Videos

ഡിജിറ്റൽ സേവനങ്ങൾക്കുള്ള ജിഎസ്‌ടിയിൽ ഇളവനുവദിക്കണമെന്നതാണ് സംഘടനയുടെ പ്രധാന ആവശ്യം. 18  മാസത്തേക്ക് റെഗുലേറ്ററി മൊറട്ടോറിയം പ്രഖ്യാപിക്കണം, ഒരു വർഷത്തേക്കുള്ള തത്സമയ കായിക ഇനങ്ങളുടെ പ്രദർശനത്തിന് പ്രൊസസിംഗ് ഫീയും താത്കാലിക ലൈവ് അപ്‌ലിങ്കിങ് ഫീയും ഒഴിവാക്കണമെന്നാണ് നിർദ്ദേശം.

click me!