Sanskrit University : സംസ്കൃത സർവ്വകലാശാല : യങ് സ്‍കോളേഴ്സ് ദേശീയ പ്രബന്ധാവതരണ മത്സരം

By Web Team  |  First Published Mar 15, 2022, 9:07 AM IST

ഇംഗ്ലീഷിലോ സംസ്കൃതത്തിലോ തയ്യാറാക്കിയ പ്രബന്ധങ്ങൾ രണ്ടായിരം വാക്കുകളിൽ കുറയാത്തതും മുവായിരം വാക്കുകളിൽ കവിയാത്തതും സ്വയം തയ്യാറാക്കിയതും ആയിരിക്കണം.


തൃശൂർ: ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിലെ (Sree Sankaracharya University) ശ്രീശങ്കരാചാര്യ അന്താരാഷ്ട്രപഠനകേന്ദ്രം യുവഗവേഷകർക്കായി (young Researchers) ദേശീയതലത്തിൽ സെമിനാർ പ്രബന്ധാവതരണ മത്സരം സംഘടിപ്പിക്കുന്നു. ഓൺലൈനായി ആയിരിക്കും മത്സരം. വേദാന്തം/ഭാരതീയദർശനങ്ങൾ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് എം. ഫിൽ., പിഎച്ച്. ഡി. ഗവേഷണം നടത്തുന്ന യുവഗവേഷകരിൽ നിന്നും ഇംഗ്ലീഷിലോ സംസ്കൃതത്തിലോ സ്വയം തയ്യാറാക്കിയ സെമിനാർ പ്രബന്ധങ്ങൾ ക്ഷണിക്കുന്നു. പ്രബന്ധങ്ങൾ വേദാന്തം/ഭാരതീയദർശനങ്ങൾ എന്ന വിഷയവുമായി ബന്ധപ്പെട്ടവയായിരിക്കുണം. ഇംഗ്ലീഷിലോ സംസ്കൃതത്തിലോ തയ്യാറാക്കിയ പ്രബന്ധങ്ങൾ രണ്ടായിരം വാക്കുകളിൽ കുറയാത്തതും മുവായിരം വാക്കുകളിൽ കവിയാത്തതും സ്വയം തയ്യാറാക്കിയതും ആയിരിക്കണം. 2022 ജനുവരി ഒന്നിന് 35 വയസ്സ് പൂർത്തിയാകാത്തവർക്ക് മത്സരത്തിൽ പങ്കെടുക്കാം. വകുപ്പ് അധ്യക്ഷന്മാരുടെ/സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം പ്രബന്ധത്തോടൊപ്പം ഹാജരാക്കണം. 

ടൈപ്പ് ചെയ്ത് പി ഡി എഫ് രൂപത്തിലാക്കിയ പ്രബന്ധങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31. വിദഗ്ധപണ്ഡിതർ നടത്തുന്ന പ്രാരംഭ സ്ക്രീനിംഗിനുശേഷം തെരഞ്ഞെടുക്കപ്പെടുന്ന പതിനഞ്ച് പ്രബന്ധങ്ങൾക്ക് വെബിനാറിലൂടെ അവതരണാനുമതി നൽകുന്നതാണ്. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം 5000രൂപ, 3000 രൂപ, 2000 രൂപ എന്നിങ്ങനെ സമ്മാനത്തുകയും സർട്ടിഫിക്കറ്റും നൽകും. വെബിനാറിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകുന്നതാണെന്ന് ശ്രീ ശങ്കരാചാര്യ അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടർ പ്രൊഫ. ശ്രീകല എം. നായർ അറിയിച്ചു. രജിസ്ട്രേഷനും പ്രബന്ധ സമർപ്പണത്തിനുമായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചയ്യുക. https://forms.gle/3CEuJxHQEHE8hUpCA വിശേവിവരങ്ങൾക്ക് https://www.sreesankarastudies.org/ ഫോൺ : +919746935591

Latest Videos

click me!