കമ്പ്യൂട്ടർ വിഷയങ്ങളോട് താൽപര്യമുള്ള ഒരാൾക്ക് നല്ല ജോലിയിൽ കയറാനുള്ള എളുപ്പവഴിയാണ് എംസിഎ...

By Web Team  |  First Published May 26, 2022, 3:13 PM IST

ഈ കോഴ്സിൽ ഏതൊരു ബിരുദധാരിക്കും ചേരാം. LBS സെന്റർ നടത്തുന്ന ഒരു അഡ്മിഷൻ ടെസ്റ്റിലൂടെയാണ് പ്രവേശനം.


തിരുവനന്തപുരം: ഐടിയിലും അനുബന്ധ മേഖലകളിലുമുള്ള തൊഴിലവസരങ്ങളെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി ഐടി വിദ​ഗ്ധനായ സുനിൽ തോമസ് തോണിക്കുഴിയിൽ. സംസ്ഥാനത്തെ എൻജിനിയറിംഗ് കോളേജുകളിൽ 2 വർഷത്തെ MCA കോഴ്സ് കഴിഞ്ഞ വർഷം ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നു. ''ഈ കോഴ്സിൽ ഏതൊരു ബിരുദധാരിക്കും ചേരാം. +2 തലത്തിൽ മാത്സ് പഠിച്ചിരിക്കണം എന്നു മാത്രം. LBS സെന്റർ നടത്തുന്ന ഒരു അഡ്മിഷൻ ടെസ്റ്റിലൂടെയാണ് പ്രവേശനം. മാത്സ്, ലോജിക്കൽ റിസണിംഗ് ഇംഗ്ലീഷ് എന്നിവയിലുള്ള പരിജ്ഞാനമാണ് ടെസ്റ്റിൽ അളക്കുന്നത്.''   

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം

Latest Videos

undefined

PSc പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്

2014 ൽ മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിലെ കരിയർ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പേജിൽ ഒരു വാർത്ത വന്നു. "IT യുടെ കാലം കഴിഞ്ഞു. " ഇനി സയൻസാണ് പഠിക്കേണ്ടത് , ഫോറൻസിക്ക് സയൻസ് പോലെ നൂതനമായ കോഴ്സുകൾക്ക് ചേരണം എന്നൊക്കെ ഉപദേശങ്ങളും പിന്നാലെ വന്നു.

ഇതിനെത്തുടർന്ന് സംസ്ഥാനത്തെ ആർട്ട്സ് / സയൻസ് കോളേജുകളിലേ BA BSc കോഴ്സുകളിൽ അഡ്മിഷന് വലിയ തിരക്കായിരുന്നു. ആ കാലഘട്ടത്തിൽ ഐ ടിയിലും കമ്പ്യൂട്ടർ സയൻസിലും ചേർന്ന മണ്ടൻമാർ മിക്കതും നല്ല ശമ്പളത്തോടെ ഇപ്പോൾ ജോലിയിൽ കയറിയിട്ടുണ്ട്. പത്രത്തിലെ ഗുരുക്കൻമാരുടെ ഉപദേശം സ്വീകരിച്ചവർ മിക്കതും PSC പരിക്ഷയ്ക്ക് പഠിക്കുന്ന തിരക്കിലുമാണ്. ഈ വർഷം IT യിലും അനുബന്ധ മേഖലകളിലും ധാരാളം തൊഴിലവസരങ്ങളുണ്ട്. അടുത്ത രണ്ട് മൂന്ന് വർഷത്തേക്ക് ഈ സ്ഥിതി തുടരും എന്നാണ് കരുതുന്നത്.

പത്രക്കാരുടെ ഉപദേശം കേട്ട് ജീവിതം പാഴായവർക്ക് ഒരു എളുപ്പ വഴി പറഞ്ഞ് തരാം.

സംസ്ഥാനത്തെ എൻജിനിയറിംഗ് കോളേജുകളിൽ 2 വർഷത്തെ MCA കോഴ്സ് കഴിഞ്ഞ വർഷം ആരംഭിച്ചിട്ടുണ്ട്. ഈ കോഴ്സ് ഒരു വർഷം പൂർത്തിയായപ്പോൾത്തന്നെ പ്രമുഖ കോളേജുകളിലെല്ലാം നല്ല രീതിയിൽ കാമ്പസ് പ്ലേസ്മെന്റ് നടന്നു കഴിഞ്ഞു. പുതിയ പാഠ്യപദ്ധതി പ്രകാരമുള്ള MCA ഒന്നര വർഷം ക്ലാസുകളും ആറു മാസത്തെ പ്രോജക്ടുമായിട്ടാണ് ക്രമീകരിച്ചിട്ടുള്ളത്.ഈ കോഴ്സിൽ ഏതൊരു ബിരുദധാരിക്കും ചേരാം. + 2 തലത്തിൽ മാത്സ് പഠിച്ചിരിക്കണം എന്നു മാത്രം.(ഇത് വേണമെന്നില്ല. ഒരു ബ്രിഡ്ജ് കോഴ്സ് പഠിച്ചാൽ മതി. )

LBS സെന്റർ നടത്തുന്ന ഒരു അഡ്മിഷൻ ടെസ്റ്റിലൂടെയാണ് പ്രവേശനം. മാത്സ്, ലോജിക്കൽ റിസണിംഗ് ഇംഗ്ലീഷ് എന്നിവയിലുള്ള പരിജ്ഞാനമാണ് ടെസ്റ്റിൽ അളക്കുന്നത്. കഴിഞ്ഞ വർഷം ടെസ്റ്റ് എഴുതിയ മിക്കവർക്കും അഡ്മിഷൻ കിട്ടുന്ന സ്ഥിതിയായിരുന്നു. അപേക്ഷിക്കേണ്ട അവസാന തിയതി ജൂൺ ഒന്നാണ് .

സർക്കാർ , എയ്ഡഡ് കോളേജുകളിൽ ഫിസ് ഏകദേശം പതിനായിരം രൂപയാണ്. അമൽ ജ്യോതി / FISAT പോലെയുള്ള മുൻ നിര കോളേജുകളിൽ വാർഷിക ഫീസ് ഏകദേശം 65000 രൂപയാകും. ഈ വർഷം ചില സർക്കാർ നിയന്ത്രിത കോളേജുകളിൽ ഈ കോഴ്സ് തുടങ്ങാൻ പദ്ധതിയുണ്ട്. ഇതിന്റെ ഫീസ് നിരക്കിൽ തീരുമാനമായിട്ടില്ല. MCA കോഴ്സ് നിലവിൽ industry ready ആയിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത് ( ഈ ലേഖകൻ കരിക്കുലം കമ്മറ്റി അംഗമായിരുന്നതിനാൽ ഇക്കാര്യം ഉറപ്പിച്ച് പറയാനാകും.)

.അത്യാവശ്യം കമ്പ്യൂട്ടർ വിഷയങ്ങളോട് താൽപര്യമുള്ള ഒരാൾക്ക് എളുപ്പം നല്ല ജോലിയിൽ കയറാനുള്ള എളുപ്പ വഴിയാണ് MCA . സംസ്ഥാനത്തെ ഗവർമെന്റ് /aided കോളേജുകളിലെല്ലാം മുൻ നിര കമ്പനികൾ പ്ലേസ്മെന്റ് നടത്താറുണ്ട്. കഴിഞ്ഞ വർഷത്തെ സ്ഥിതി വെച്ച് വളരെ എളുപ്പത്തിൽ അഡ്മിഷൻ കിട്ടിയേക്കാം. പഠനാന്തരീക്ഷവും പ്ലേസ്മെന്റ് ഹിസ്റ്ററിയും ഫാക്കൾട്ടി പ്രൊഫൈലും നോക്കി വേണം സ്വകാര്യ കോളേജുകൾ തിരഞ്ഞെടുക്കാൻ.

. Entrance പരീക്ഷയുടെ ലിങ്ക് 

click me!