Western Railway Recruitment : വെസ്റ്റേൺ റെയിൽവേയില്‍ 11 അധ്യാപക ഒഴിവുകൾ; അഭിമുഖത്തിന് നേരിട്ട് ഹാജരാകണം

By Web Team  |  First Published Apr 6, 2022, 1:35 PM IST

വെസ്റ്റേൺ റെയിൽവേ വിവിധ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം ക്ഷണിച്ചു


ദില്ലി: വെസ്റ്റേൺ റെയിൽവേ (western railway) വിവിധ അധ്യാപക (teachers vacancy) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം ക്ഷണിച്ചു. ടിജിറ്റി, പിആർടി, കമ്പ്യൂട്ടർ സയൻസ് അധ്യാപക തസ്തികകളിലേക്കാണ് ഉദ്യോ​ഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ടിജിടി (ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ), അസിസ്റ്റന്റ് ടീച്ചർ (പ്രൈമറി ടീച്ചർ), കംപ്യൂട്ടർ സയൻസ് ടീച്ചർ തസ്തികകളിലേക്കുള്ള ഒഴിവുകളിൽ താൽപ്പര്യമുള്ളവർക്ക് വൽസാദിലെ റെയിൽവേ സെക്കൻഡറി സ്കൂളിൽ (ഇംഗ്ലീഷ് മീഡിയം) വാക്ക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകാം. തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ട് ടൈം അടിസ്ഥാനത്തിലായിരിക്കുമെന്ന് എല്ലാ ഉദ്യോഗാർത്ഥികളും ശ്രദ്ധിക്കേണ്ടതാണ്. വെസ്റ്റേൺ റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റായ wr.indianrailways.gov.in-ൽ ഒഴിവുകൾക്കായുള്ള വിശദമായ വിജ്ഞാപനം ഉദ്യോഗാർത്ഥികൾക്ക് വിശദമായി വായിച്ചു മനസ്സിലാക്കേണ്ടതാണ്. 

തിരഞ്ഞെടുക്കൽ പ്രക്രിയ - വാക്ക്-ഇൻ അഭിമുഖങ്ങൾ
അഭിമുഖ തീയതി - ഏപ്രിൽ 12, 2022
അഭിമുഖ സമയം - രാവിലെ 9 മണി മുതൽ
അഭിമുഖ സ്ഥലം - പ്രിൻസിപ്പൽ, റെയിൽവേ സെക്കൻഡറി സ്കൂൾ (ഇംഗ്ലീഷ് മീഡിയം) വൽസാദ് (വെസ്റ്റ് യാർഡ് റെയിൽവേ കോളനി)

Latest Videos

undefined

ഒഴിവ് വിശദാംശങ്ങൾ
ട്രെയിൻഡ് ​ഗ്രാജ്വേറ്റ് ടീച്ചർ ഹിന്ദി - 1 
ട്രെയിൻഡ് ​ഗ്രാജ്വേറ്റ് ടീച്ചർ (ഗണിതം) പിസിഎം - 1
ട്രെയിൻഡ് ​ഗ്രാജ്വേറ്റ് ടീച്ചർ (സയൻസ്) പിസിബി - 1 
ട്രെയിൻഡ് ​ഗ്രാജ്വേറ്റ് ടീച്ചർ (സംസ്കൃതം) - 1 
ട്രെയിൻഡ് ​ഗ്രാജ്വേറ്റ് ടീച്ചർ (സോഷ്യൽ സയൻസ്) - 1 
ട്രെയിൻഡ് ​ഗ്രാജ്വേറ്റ് ടീച്ചർ (ഫിസിക്കൽ & ഹെൽത്ത് എഡ്യൂക്കേഷൻ) - 1 
കമ്പ്യൂട്ടർ സയൻസ് - 1 
അസിസ്റ്റന്റ് ടീച്ചർ (പ്രൈമറി ടീച്ചർ) - 4
ആകെ ഒഴിവുകൾ - 11 

ശമ്പള വിശദാംശങ്ങൾ
TGT എല്ലാ വിഷയങ്ങളും - 26,250/-
അസിസ്റ്റന്റ് ടീച്ചർ (പ്രൈമറി ടീച്ചർ) - 21,250/-

യോഗ്യതാ മാനദണ്ഡം
മിക്ക തസ്തികകൾക്കും ബി.എഡ് ബിരുദം ആവശ്യമുള്ളപ്പോൾ, TET പരീക്ഷ പാസായ ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് മുൻഗണന നൽകും. വെസ്റ്റേൺ റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമായ വിജ്ഞാപനത്തിൽ ഓരോ തസ്തികയുടെയും വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. ഒഴിവുകൾക്കായി ഓൺലൈൻ അല്ലെങ്കിൽ ഫിസിക്കൽ അപേക്ഷാ പ്രക്രിയയില്ല. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 12 ന് രാവിലെ 9 മണി മുതൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.
 

click me!