Civil Service Academy : സിവില്‍ സര്‍വീസ് അക്കാദമിയില്‍ വാരാന്ത്യ കോഴ്‌സുകള്‍ 19ന് ആരംഭിക്കും

By Web Team  |  First Published Jun 11, 2022, 11:25 AM IST

രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴിയാണ്. ജൂണ്‍ 15 വരെ വെബ്സൈറ്റില്‍ ഫീ അടയ്ക്കാം


തിരുവനന്തപുരം: സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ (civil service academy) മുവാറ്റുപുഴ സബ്സെന്ററില്‍ (high school) ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും (ടിഡിസി), (higher secondary) ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കും (സിഎസ്എഫ്‌സി), കോളേജ് വിദ്യാര്‍ഥികള്‍ക്കായി ദ്വിവത്സര കോഴ്‌സുമാണ് (2 വര്‍ഷ പിസിഎം) ആരംഭിക്കുന്നത്.  (registration) രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴിയാണ്. ജൂണ്‍ 15 വരെ വെബ്സൈറ്റില്‍ ഫീ അടയ്ക്കാം. മോഡല്‍ സ്‌കൂള്‍ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമി സെന്ററിലാണ് ക്ലാസുകള്‍ നടത്തുക. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഞായറാഴ്ചകളില്‍ രാവിലെയാണ് ക്ലാസുകള്‍. ദ്വിവത്സര കോഴ്‌സിന് എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ മുതല്‍ വൈകിട്ട് വരെയാണ് ക്ലാസുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് https://kscsa.org/ ബന്ധപ്പെടേണ്ട നമ്പര്‍ 8281098873.

സാനിട്ടറി പ്ലംബർ കരാർ നിയമനം
തിരുവനന്തപുരം ജില്ലയിലെ സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ സാനിട്ടറി പ്ലംബർ ഓൺ കോൺട്രാക്ട് തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. പ്ലംബർ ട്രേഡിൽ  ഐ.ടി.ഐ പാസായ രണ്ടുവർഷം പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. 01.01.2022 ന് 18-41നും മധ്യേയായിരിക്കണം പ്രായം (നിയമാനുസൃത വയസ്സിളവ് ബാധകം). പ്രതിമാസം 15,000 രൂപ ശമ്പളം.
ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 17നകം രജിസ്റ്റർ ചെയ്യണം.

Latest Videos

click me!